പിതാവ് വീടിന് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി മരിച്ചു
പെൺകുട്ടി മൂന്ന് ദിവസമായി ചികിൽസയിലായിരുന്നു.25-ന് പുലർച്ചെയാണ് പിതാവ് രവീന്ദ്രൻ വീടിന് തീകൊളുത്തിയത്. രവീന്ദ്രനും ഭാര്യ ഉഷയും സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിൽ ശ്രീധന്യയ്‌ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
ഇടുക്കി| ഇടുക്കിയിൽ പിതാവ് വീടിന് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ശ്രീധന്യ രവീന്ദ്രനാണ് മരിച്ചത്. പെൺകുട്ടി മൂന്ന് ദിവസമായി ചികിൽസയിലായിരുന്നു.25-ന് പുലർച്ചെയാണ് പിതാവ് രവീന്ദ്രൻ വീടിന് തീകൊളുത്തിയത്. രവീന്ദ്രനും ഭാര്യ ഉഷയും സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിൽ ശ്രീധന്യയ്‌ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
ഭാര്യ ഉഷയെ കൊലപ്പെടുത്തിയ ശേഷം രവീന്ദ്രൻ വീടിന് തീയിട്ട് ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം. തീ കത്തിക്കാൻ മണ്ണെണ്ണയോടൊപ്പം പെട്രോളും ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ചു കിട്ടിയ പണി തീരാത്ത വീടിനാണ് രവീന്ദ്രൻ തീകൊളുത്തിയത്.അഗ്‌നിബാധയുണ്ടായതിന് പിന്നാലെ വീട്ടിൽ നിന്നും നിലവിളിച്ചു കൊണ്ടു ശ്രീധന്യ പുറത്തേക്ക് വന്നിരുന്നു. അമ്മയെ രക്ഷിക്കണമെന്നാണ് കുട്ടി അപേക്ഷിച്ചത്. എന്നാൽ ഫയർഫോഴ്‌സ് എത്തി തീയണച്ചപ്പഴേക്കും രവീന്ദ്രനും ഭാര്യ ഉഷയും മരിച്ചിരുന്നു