സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സിൻ 90 ശതമാനം പിന്നിട്ടു :വീണാ ജോർജ്ജ്.

സംസ്ഥാനത്തെ 37.35 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,39,28,182 ഡോസ് വാക്‌സിന്‍ നല്‍കി.

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സിൻ എടുത്തവർ 90 ശതമാനം പിന്നിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്.
2,39,95,651 പേർ ആദ്യ ഡോസ് വാക്സിൻ എടുത്തു. സംസ്ഥാനത്തെ 37.35 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,39,28,182 ഡോസ് വാക്‌സിന്‍ നല്‍കി. വയനാട് ജില്ല നേരത്തെ ആദ്യ ഡോസ് നൂറ് ശതമാനം പൂർത്തിയാക്കിയിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകള്‍ ലക്ഷ്യത്തോടടുക്കുകയാണന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.വാക്സിൻ എടുക്കാത്തവരിലാണ് മരണം കൂടുതൽ സംഭവിക്കുന്നത്. വാക്സിൻ എടുക്കാത്തവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണമെന്ന് വീണാ ജോർജ്ജ് പറഞ്ഞു.

വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കണം. വാക്‌സിന്‍ എടുക്കാത്തവരില്‍ മരണ നിരക്ക് വളരെ കൂടുതലാണ്. കൊറോണ ജാഗ്രത ഇനിയും തുടരണം. രോഗലക്ഷണമില്ലാത്തവരായ രോഗികള്‍ 75 ശതമാനത്തോളം ഉള്ളതിനാൽ ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി വര്‍ധിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. അതിന് ശേഷം സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും. സിറോ പ്രിവിലന്‍സ് സര്‍വേ റിപ്പോര്‍ട്ടിന്റെ ഫലം ഈ മാസം അവസാനത്തോടെ എത്തും. ഇത് കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം സ്വീകരിക്കുക.ആവശ്യമാണ്. മറ്റ് സമൂഹങ്ങൾക്ക് മുറിവേൽക്കാതിരിക്കാൻ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഈ യോഗം ചേർന്നത്. ചങ്ങനാശേരി ആർച്ച് ബിഷപ്പ് പങ്കെടുക്കുന്നതിൽ അസൗകര്യം അറിയിച്ചു. എന്താണ് അസൗകര്യം എന്ന് അറിയില്ല. സർക്കാരിനോട് അറിയിച്ചല്ല യോഗം ചേർന്നത്. സർവ്വകക്ഷി യോഗം വിളിക്കണമെന്ന നിർദ്ദേശം സ്വാഗതാർഹമാണ്. പാണക്കാട് കുടുംബത്തിൽ നിന്ന് ഇത്ര ദൂരം യാത്ര ചെയ്ത് മുനവറലി എത്തിയെന്ന് പറഞ്ഞ മാർ ക്ലിമിസ് വരാതിരുന്നവരെ കുറിച്ചല്ല, വന്നവരെ പറ്റിയാണ് സംസാരിക്കേണ്ടതെന്നും പറഞ്ഞു.

You might also like

-