എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ വീണ്ടും തീപിടുത്തം അട്ടിമറിയെന്ന പോലീസ്
കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ തീവെപ്പിൽ ഒരാൾ കസ്റ്റഡിയിൽ. സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഒഡീഷ സ്വദേശിയാണ് ഇയാൾ. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്
കണ്ണൂർ| എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ വീണ്ടും തീപിടുത്തം. ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു. പുലർച്ചെ 1.45 ഓടെ ആണ് തീപടർന്നത്.പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടുത്തം. അഗ്നിശമന വിഭാഗം എത്തി തീ അണച്ചു. അതേസമയം, സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ അധികൃതർ പറഞ്ഞു. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.
അതേസമയം ആലപ്പുഴ –കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ തീവെപ്പിൽ ഒരാൾ കസ്റ്റഡിയിൽ. സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഒഡീഷ സ്വദേശിയാണ് ഇയാൾ. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. തീവെച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആളെ പിടികൂടിയത്.
ഇയാൾ നേരത്തെ സ്റ്റേഷൻ പരിസരത്തെ കുറ്റിക്കാട്ടിൽ തീയിട്ട കേസിലും പ്രതിയാണ്. അക്രമി ട്രെയിനിനകത്ത് കയറിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. തീയിട്ടതാണെന്ന നിഗമനത്തിലാണ് പൊലീസ്. പരിശോധനയിൽ ജനൽ ഗ്ലാസ് തകർത്ത കല്ല് കണ്ടെത്തി. ഫോറൻസിക് പരിശോധന പൂർത്തിയായിക്കഴിഞ്ഞു. കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭചിട്ടുണ്ട്. എലത്തൂരിൽ തീവെച്ച ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തന്നെയാണ് വീണ്ടും തീവയ്പ് നടത്തിയത്