500 ഏക്കർ കാപ്പിത്തോട്ടം വാഗ്ദാനം ചെയ്തു സാമ്ബത്തിക തട്ടിപ്പ് മൺസൂൺ മാവുങ്കാലിലെ വീണ്ടും അറസ്റ്റു ചെയ്തു

പന്തളം ശ്രീവത്സം ഗ്രൂപ്പ് ഉടമയും പരാതിയുമായി എത്തി. 6.27 കോടി രൂപയുടെ തട്ടിപ്പിനിരയായി എന്നാണ് ഇവരുടെ പരാതി. ബാങ്കിൽ പണം എത്തിയതിന്റെ രേഖകൾ കാണിച്ചാണ് തുക തട്ടിച്ചത്.

0

കൊച്ചി :മധ്യപ്രദേശ് സർക്കാരിന്റെ കീഴിൽ വയനാട്ടിലുള്ള 500 ഏക്കർ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞും മോൺസൺ വൻ തട്ടിപ്പ് നടത്തിയകേസിൽ ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കാക്കനാടുള്ള ജയിലിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയത്.പത്തനംതിട്ട സ്വദേശി രാജീവിൽനിന്ന്‌ 1.62 കോടി രൂപ തട്ടിയെടുത്തതായുള്ള പരാതിയിലാണ് നടപടി. വയനാട്ടിൽ മധ്യപ്രദേശ് സർക്കാരിന് 500 ഏക്കർ കാപ്പിത്തോട്ടം ഉണ്ട്. ഒരു മധ്യപ്രദേശ് വനിതയുടേതായിരുന്ന ഈ സ്ഥലം അവർ മരണപ്പെട്ടപ്പോൾ അവകാശികൾ ഇല്ലാത്തതിനാൽ മധ്യപ്രദേശ് സർക്കാരിൽ വന്നുചേർന്നതാണ്. ഈ സ്ഥലം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണ് രാജീവിൽനിന്ന്‌ മോൺസൺ 1.62 കോടി രൂപ തട്ടിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.

പന്തളം ശ്രീവത്സം ഗ്രൂപ്പ് ഉടമയും പരാതിയുമായി എത്തി. 6.27 കോടി രൂപയുടെ തട്ടിപ്പിനിരയായി എന്നാണ് ഇവരുടെ പരാതി. ബാങ്കിൽ പണം എത്തിയതിന്റെ രേഖകൾ കാണിച്ചാണ് തുക തട്ടിച്ചത്. യു.എ.ഇ. രാജകുടുംബത്തിന്‌ പുരാവസ്തു വിറ്റവകയിൽ എത്തിയ പണമാണെന്നാണ് വിശ്വസിപ്പിച്ചത്.

You might also like

-