അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിൽ വിധിയെഴുത്ത്

49 മണ്ഡലങ്ങളിലായി ആകെ 94,732 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 9.47 ലക്ഷം പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ആകെയുള്ള 8.95 കോടി വോട്ടര്‍മാരില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതല്‍.

0

ഡല്‍ഹി| ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഒന്‍പത് കോടിയോളം വോട്ടര്‍മാരാണ് അഞ്ചാം ഘട്ടത്തില്‍ വിധി എഴുതുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ 35 അസംബ്ലി സീറ്റുകളിലേക്കും ഇന്നാണ് വോട്ടെടുപ്പ്.രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിക്കും. അവസാന വട്ട ഒരുക്കങ്ങളിലാണ് പോളിങ് ഉദ്യോഗസ്ഥര്‍. 49 മണ്ഡലങ്ങളിലായി ആകെ 94,732 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 9.47 ലക്ഷം പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ആകെയുള്ള 8.95 കോടി വോട്ടര്‍മാരില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതല്‍.ആകെ 695 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍, രാജീവ് പ്രതാപ് റൂഡി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍, തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. അഞ്ചാം ഘട്ടത്തോടെ ആകെയുള്ള 543 ല്‍ 428 സീറ്റുകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും.

2019ലെ തിരഞ്ഞെടുപ്പില്‍ 49ല്‍ 32 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. കോണ്‍ഗ്രസിനെതിരേ ന്യൂനപക്ഷ പ്രീണനം ആരോപിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയതായിരുന്നു ബിജെപി പ്രചാരണം. ഹിന്ദി ഹൃദയ ഭൂമിയില്‍ ഇത് ഫലം ചെയ്യുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. മറുഭാഗത്ത് മഹാരാഷ്ട്രയിലും ബിഹാറിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് ഇന്‍ഡ്യ സഖ്യം കണക്കുകൂട്ടുന്നു. രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലമായ റായ്ബറേലിയില്‍ കോണ്‍ഗ്രസ് ഉറച്ച വിജയ പ്രതീക്ഷയിലാണ്.

You might also like

-