പിതാവ് ഏഴുവയസുകാരിയെ കാലിൽ പിടിച്ച് നിലത്തടിച്ചു
രാത്രി ഛർദി രൂക്ഷമായതോടെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതോടെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു . അമ്മയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു
കായംകുളം :പത്തിയൂരിൽ മദ്യപിച്ചെത്തിയ പിതാവിന്റെ മർദ്ദനമേറ്റ ഏഴുവയസുകാരിക്ക് ഗുരുതര പരുക്ക്.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം പത്തിയൂർ സ്വദേശി സുരേഷിനെ കരിയിലക്കുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിക്കുന്നതിനിടെ തടസ്സം പിടിക്കാൻ എത്തിയ ഏഴുവയസുകാരിയെ കാലിൽ പിടിച്ച് നിലത്തടിക്കുകയായിരുന്നു. രാത്രി ഛർദി രൂക്ഷമായതോടെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതോടെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു . അമ്മയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു
തലയോട്ടിക്ക് പൊട്ടലേറ്റ കുട്ടിക്ക് രാത്രി ഛർദി രൂക്ഷമായതോടെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതോടെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. അമ്മയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു.
നിരീക്ഷണത്തിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. അധികം വൈകാതെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം. സുരേഷിന്റെ മൂന്നുമക്കളിൽ ഇളയകുട്ടിയാണ് പരുക്കേറ്റ ഏഴുവയസ്സുകാരി. സുരേഷ് മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണ്.