മേയര്‍ ആര്യ രാജേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജം നിയമപരമായി നേരിടും
തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞതായും, എന്നാൽ ഇങ്ങിനെയൊരു കത്ത് മേയർ എന്ന നിലയിലോ മേയറുടെ ഓഫീസിൽ നിന്നോ നൽകിയിട്ടില്ലെന്നും ആര്യാ രാജേന്ദ്രൻ വിശദീകരിച്ചു.ഇത്തരത്തിൽ കത്ത് നൽകുന്ന പതിവും നിലവിലില്ലെന്ന് ആര്യാ പത്രകുറിപ്പിൽ വ്യക്തമാക്കി.
തിരുവനന്തപുരം | തിരുവനന്തപുരം നഗരസഭയിൽ 295 താൽകാലിക തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറിക്ക് കത്ത് നൽകിയെന്ന വിവാദത്തിൽ വിശദീകരണവുമായി മേയർ ആര്യാ രാജേന്ദ്രൻ രംഗത്തെത്തി. തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞതായും, എന്നാൽ ഇങ്ങിനെയൊരു കത്ത് മേയർ എന്ന നിലയിലോ മേയറുടെ ഓഫീസിൽ നിന്നോ നൽകിയിട്ടില്ലെന്നും ആര്യാ രാജേന്ദ്രൻ വിശദീകരിച്ചു.ഇത്തരത്തിൽ കത്ത് നൽകുന്ന പതിവും നിലവിലില്ലെന്ന് ആര്യാ പത്രകുറിപ്പിൽ വ്യക്തമാക്കി. മേയർ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്. വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു. ഔദ്യോഗികമായി അത് നടന്ന് വരുകയാണ്. ഇത്തരത്തിൽ നഗരസഭയേയും മേയറേയും
ഇകഴ്ത്തി കാട്ടാൻ ചിലർ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു.ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവർ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നതെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു
ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നഗരസഭയും ഭരണ സമിതിയും ഉദ്ദേശിക്കുന്നതെന്ന് മേയർ വ്യക്തമാക്കി. മാത്രവുമല്ല ഇങ്ങിനൊരു ആക്ഷേപം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടർന്ന് എംപ്ലോയ്മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചതായി ആര്യാ രാജേന്ദ്രൻ പറഞ്ഞു.മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡില്‍ സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ഉന്നതപഠനം പൂര്‍ത്തിയാക്കി നിരവധി ഉദ്യോഗാര്‍ഥികള്‍ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് ഇവരെ മറികടന്നുകൊണ്ട് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മേയര്‍ കത്തയച്ചത്.
പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 16നാണെന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട സൈറ്റിന്‍റെ വിവരങ്ങളും കത്തിലുണ്ട്.
ഇത്തരമൊരു കത്ത് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും, വാര്‍ത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും വിവരം അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. വിഷയത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.അതേസമയം മേയര്‍ ആര്യ രാജേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് ഡെപ്യൂട്ടി മേയര്‍ പി കെ രാജു. ഡെപ്യൂട്ടി മേയര്‍ പി കെ രാജുവിന്‍റെ പ്രതികരണം. ഏതെങ്കിലും ഡിറ്റിപി സെന്‍ററില്‍ പോയാല്‍ ആരുടെ ലെറ്റര്‍പാഡും ഉണ്ടാക്കാമെന്നും മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്നുമായിരുന്നു ഡെപ്യൂട്ടി മേയറുടെ പ്രതികരണം.