റോഡരുകിൽ വൃദ്ധ മാതാവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ത്താവ് മാത്യുവിനോടൊപ്പമാണ് ഇവിടെ എത്തിയത്.വ്യാഴാഴ്ച ഉച്ചയോടെ കാർ പാർക്ക് ചെയ്ത് ഭർത്താവ് പ്രാഥമിക ആവശ്യം നിർവഹിക്കാൻ പോയതാണെന്നാണ് വൃദ്ധ പറയുന്നത്. എന്നാൽ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ വെളളിയാഴ്ച വൈകുനേരം വരേയും മാത്യുവിനെ കണ്ടെത്താനായില്ല
അടിമാലി: ദേശീയ പാതയ്ക്കരുകിൽ വൃദ്ധ മാതാവിനെ കാറിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.മാനന്തവാടി കാമ്പാട്ടി വെൺമണി വലിയ വേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈല മണി (63) നെയാണ് കാറിൽ വെളളിയാഴ്ച്ച 11 മണിയോടെ നാട്ടുകാരാണ് കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചമുതൽ ഈ വാഹനം കല്ലാർകുട്ടി റോഡിൽ പാൽക്കോ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്നു. വെള്ളിയാഴ്ച ഓട്ടോ ഡ്രൈവർമാർ നടത്തിയ പരിശോധനയിലാണ് അവശനിലയിൽ വൃദ്ധയെ കണ്ടത്. വാഹനം ലോക്ക് ചെയ്ത അവസ്ഥയിലായിരുന്നു. പോലീസിന്റെ സഹായത്തോടെ വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് മാത്യുവിനോടൊപ്പമാണ് ഇവിടെ എത്തിയത്.വ്യാഴാഴ്ച ഉച്ചയോടെ കാർ പാർക്ക് ചെയ്ത് ഭർത്താവ് പ്രാഥമിക ആവശ്യം നിർവഹിക്കാൻ പോയതാണെന്നാണ് വൃദ്ധ പറയുന്നത്. എന്നാൽ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ വെളളിയാഴ്ച വൈകുനേരം വരേയും മാത്യുവിനെ കണ്ടെത്താനായില്ല. ആൾട്ടോ കാറിന്റെ പിൻസീറ്റിൽ മുഴുവൻ വീട്ട് സാധനങ്ങളും, പലചരക്ക് സാധനങ്ങളുമാണ്. വൃദ്ധ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. വാഹനത്തിൽ നിന്നും പാസ് ബുക്കും, ഒരു മൊബൈൽ ഫോണും കണ്ടെത്തി. പോലീസ്ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.’ ഭർത്താവിന്റേത് എന്ന് സംശയിക്കുന്ന നമ്പറിൽ ബന്ധപ്പെടാൻ അടിമാലി പോലീസ് ശ്രമിച്ചു.ഇത് തൃശൂരാണ് റേഞ്ച് കാണിക്കുന്നത്.
അടിമാലി പോലീസ് നടത്തിയ അന്വേഷണത്തിൽ വയനാട് തലപുഴ പോലീസ് സ്റ്റേഷൻ പരിതിയിലെ താമസക്കാരാണെന്ന് കണ്ടെത്തി. ഇവർ ഇവിടെ ഉണ്ടായിരുന്ന ഭൂമി അടുത്തിടെ വിറ്റു. ഏതാനും നാളായി വാടകയ്ക്കാണ് താമസം. അടുത്തിടെ ലൈല മണിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ഇവർ കഴിയുന്നത്. മൂന്ന് ദിവസം മുൻപാണ് ഇരുവരേയും നാട്ടുകാർ അവസാനമായി വാനന്തവാടി മുതിരേകിയിൽ കണ്ടത്.
ഒരു മകൻ തിരുവനന്തപുരത്തുണ്ട്. ഇടുക്കി നെടുംങ്കണ്ടത്ത് ബന്ധു ഉണ്ട്. അവിടേക്ക് പോയതാകാം. മാത്യുവും, ലൈലാ മണിയും സദാ സമയവും കാറിൽ ഒന്നിച്ചാണ് യാത്ര.ഇത്രയും വിവരമാണ് തലപുഴ പോലീസ് നൽകുന്നത്. അടിമാലി സി.ഐ.യുടെ നേത്യത്വത്തിൽ അന്വേഷണം തുടരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അടിമാലി പോലീസ് പറഞ്ഞു. വൃദ്ധ ആശുപത്രിയിൽ ചികിൽസയിലാണ്