സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു
സർക്കാരിനെതിരെയും രൂക്ഷ വിമർശനമുയർത്തിയ സികെ ജാനു കോളനിക്ക് ഉന്നതിയെന്ന മണ്ണാങ്കട്ട പേര് മാറ്റിയിട്ട് എന്ത് കാര്യമെന്നും ചോദിച്ചു. ജീവിതനിലവാരം മാറ്റിയിട്ട് ഉന്നതി എന്ന് സർക്കാർ പേരിട്ടാൽ അന്തസ്സ് ഉണ്ട്
കോഴിക്കോട്| ആദിവാസി നേതാവ് സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിട്ടുവെന്ന് സി കെ ജാനു പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് എന്‍ഡിഎ വിടാനുള്ള തീരുമാനം.ആദിവാസി വിഭാഗങ്ങളിൽ സ്വാധീനം വർധിപ്പിക്കുമെന്ന ബിജെപി നിലപാടിൽ കഴമ്പില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം ജെആർപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും സികെ ജാനു പറഞ്ഞു.
സർക്കാരിനെതിരെയും രൂക്ഷ വിമർശനമുയർത്തിയ സികെ ജാനു കോളനിക്ക് ഉന്നതിയെന്ന മണ്ണാങ്കട്ട പേര് മാറ്റിയിട്ട് എന്ത് കാര്യമെന്നും ചോദിച്ചു. ജീവിതനിലവാരം മാറ്റിയിട്ട് ഉന്നതി എന്ന് സർക്കാർ പേരിട്ടാൽ അന്തസ്സ് ഉണ്ട്. സർക്കാർ ആദിവാസികളെ പറ്റിക്കുകയാണ്. ആദിവാസികൾ ഇപ്പോഴും വീടുപോലുമില്ലാതെ കഴിയുകയാണ്. പ്രചരണം നടത്തുന്നത് പോലെ ഒരു വികസനവും ഉണ്ടായിട്ടില്ല. തൊഴിലുറപ്പുകൊണ്ട് മാത്രമാണ് ആദിവാസികൾ ജീവിക്കുന്നത്. കരം അടച്ച രസീത് ഇല്ലാത്തതിനാൽ ആദിവാസി വിഭാഗത്തിൽ ഉള്ളവർ ജയിലിൽ പോയാൽ പോലും ജാമ്യം എടുക്കാൻ കഴിയുന്നില്ലെന്നും സികെ ജാനു പറഞ്ഞു
സ്വതന്ത്രമായി നില്‍ക്കാനാണ് ജെആര്‍സി തീരുമാനമെന്ന് സി കെ ജാനു പ്രതികരിച്ചു. മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും സി കെ ജാനു വ്യക്തമാക്കി,2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ എന്‍ഡിഎയിലായിരുന്നു സി കെ ജാനു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പിന്നീട് 2018 ല്‍ എന്‍ഡിഎ വിട്ട സി കെ ജാനു 2021 ല്‍ എന്‍ഡിഎയില്‍ തിരിച്ചെത്തുകയായിരുന്നു.