എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു

സ്പീക്കര്‍ ഓം ബിര്‍ളയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ച കാര്യം പ്രഖ്യാപിച്ചത്

0

ഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടയില്‍ ഉണ്ടായ ഗുരുതരമായ പെരുമാറ്റത്തിന് ഏഴ് എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ച കാര്യം പ്രഖ്യാപിച്ചത്.സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനമായത് .

കേരളത്തില്‍നിന്നുള്ള എംപിമാരായ ടി.എന്‍. പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരും ഗൗരവ് ഗൊഗോയ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിങ് ഔജ്ല എന്നിവര്‍ക്കേര്‍പ്പെടുത്തിയ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. സമ്മേളന കാലയളവിലേക്കായിരുന്നു സസ്‌പെന്‍ഷന്‍ .

You might also like

-