ടൗട്ടേ ചുഴലിക്കാറ്റിൽ ബാര്‍ജ് മറിഞ്ഞു മരിച്ചവരുടെ എണ്ണം 22 ആയി 51 പേർക്കായി തിരച്ചിൽ
261 പേരുമായി പോയ ബാര്‍ജ് ആണ് ചിഴലികാറ്റിൽ പെട്ട മുങ്ങിയത് . ബാര്‍ജില്‍ കുടുങ്ങിയ 188 പേരെ രക്ഷപ്പെടുത്തിയെങ്കിലും നാവികസേനയുടെ തിരച്ചിലില്‍ 22 പേരുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു
മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിനിടയില്‍ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട ബാര്‍ജിലുണ്ടായിരുന്ന 22 പേര്‍ മുങ്ങി മരിച്ചു. 51 പേരെ കാണാതായിട്ടുമുണ്ട്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്റെ തൊഴിലാളികളാണിവര്‍ അപകടത്തിൽ പെട്ടത് . 261 പേരുമായി പോയ ബാര്‍ജ് ആണ് ചിഴലികാറ്റിൽ പെട്ട മുങ്ങിയത് . ബാര്‍ജില്‍ കുടുങ്ങിയ 188 പേരെ രക്ഷപ്പെടുത്തിയെങ്കിലും നാവികസേനയുടെ തിരച്ചിലില്‍ 22 പേരുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഭീമന്‍ ചങ്ങാടങ്ങളെന്ന് വിളിക്കുന്ന ബാര്‍ജില്‍ നിന്ന് രക്ഷപ്പെടുത്തിയ 188 തൊഴിലാളികളുമായി ഐഎന്‍എസ് കൊച്ചി കപ്പല്‍ ഇന്ന് രാവിലെ മുംബൈ തുറമുഖത്തെത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നാവികസേന കപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ‘ഭയനാകരമായ അവസ്ഥയായിരുന്നു. ഞങ്ങള്‍ രക്ഷപ്പെടുമെന്ന് കരുതിയതല്ല. ജീവിക്കാനുള്ള ദൃഢനിശ്ചയത്തോടെ എട്ടു മണിക്കൂറോളം കടലില്‍ നീന്തി. ഒടുവില്‍ നാവികസേന രക്ഷപ്പെടുത്തി’ രക്ഷപ്പെട്ടെത്തിയ 19-കാരനായ മനോജ് ഗൈറ്റ് എന്നയാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
#CycloneTauktae #Update#INSKochi entering Mumbai harbour today morning alongwith rescued personnel from Barge P305.
INS Teg, INS Betwa, INS Beas P8I aircraft & Seaking Helos continuing with Search & Rescue Ops.@indiannavy @SpokespersonMoD @DDNewslive @PIB_India @airnewsalerts pic.twitter.com/jkBY5DnJeI— PRO Defence Mumbai (@DefPROMumbai) May 19, 2021
എണ്ണ പര്യവേക്ഷണവും ഖനനവും നടത്തുന്നതിനുവേണ്ടി മുംബൈയ്ക്കടുത്ത് കടലില്‍ നങ്കൂരമിട്ടുകിടന്ന ബാര്‍ജുകള്‍ തിങ്കളാഴ്ചയാണ് ടൗട്ടേ ചുഴലിക്കാറ്റില്‍ നിയന്ത്രണംവിട്ട് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ പി-305 ബാര്‍ജ് ബോംബൈ ഹൈയില്‍ മുങ്ങിപ്പോയി. ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജ് കാറ്റില്‍പ്പെട്ട് മണ്ണിലുറച്ചു. മറ്റൊരു ബാര്‍ജും എണ്ണഖനനം നടത്തുന്നതിനുള്ള റിഗ്ഗും ആഴക്കടലിലേക്ക് ഒഴുകിപ്പോയി. ഗാല്‍ കണ്‍സ്ട്രക്ടറിലുണ്ടായിരുന്ന 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയതായി തീരസംരക്ഷണ സേന അറിയിച്ചിരുന്നു.
ബാര്‍ജിലുണ്ടായിരുന്ന പാലാ വള്ളിച്ചിറ സ്വദേശി നെടുമ്പള്ളില്‍ ജോയല്‍ ജെയ്സണി (26)നെയും കാണാതായിട്ടുണ്ട്. അപകടത്തിൽ പെട്ട ബർഗിൽ 25 ലധികം മലയാളികൾ ജോലിചെയ്തിരുന്നതായാണ് വിവരം ഇതിൽ പത്തിലധികം മലയാളികളെ കാണാനില്ലെന്ന വിവരം .