ചത്തത് നരഭോജി കടുവതന്നെ ! കടുവയുടെ ആമാശയത്തിനിന്നും രാധയുടെ തലമുടിയും വസ്ത്രത്തിന്റെ ഭാഗങ്ങളും കമ്മലുകളും കണ്ടെത്തി.

കടുവയുടെ വയറ്റിൽ നിന്നും മരിച്ച സ്ത്രീയുടെ തലമുടിയും വസ്ത്രത്തിന്റെ ഭാഗങ്ങളും കമ്മലുകളും കണ്ടെത്തി. പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.

മാനന്തവാടി | വയനാട് മാനന്തവാടിയിലെ പ‍ഞ്ചാരക്കൊല്ലിയിൽ ചത്തത് നരഭോജി കടുവതന്നെ. കടുവ ചത്തതിന് കാരണം കഴുത്തിലേറ്റ മുറിവെന്ന് പോസ്റ്റുമോർട്ടറിപോർട് . കഴുത്തിൽ ആഴത്തിലുള്ള നാല് മുറിവുകളുണ്ട്. മറ്റൊരു കടുവയുമായുണ്ടായ സംഘർഷത്തിനിടെയുണ്ടായതാണ് പരുക്ക്. 4-7 വയസിനും ഇടയിൽ പ്രായമുള്ള പെൺ കടുവയാണ് ചത്തത്. കടുവയുടെ വയറ്റിൽ നിന്നും മരിച്ച സ്ത്രീയുടെ തലമുടിയും വസ്ത്രത്തിന്റെ ഭാഗങ്ങളും കമ്മലുകളും കണ്ടെത്തി. പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. വനത്തിനുള്ളിൽ മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാണ് കടുവക്ക് പരിക്കേറ്റതെന്നും കഴുത്തിൽ നാലു മുറിവുകളാണുണ്ടായിരുന്നതെന്നും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി.

വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് ഇന്ന് പുലര്‍ച്ചെ 2.30 ഓടെ പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ‌രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്തായിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത്. 2 മണിക്കൂർ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയിൽ കണ്ടെത്തിയത്.38 ക്യാമറകളിലും പതിഞ്ഞ അതേ കടുവയെ തന്നെയാണ് ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അവശനിലയിൽ ആയ കടുവയെ കാൽപ്പാടുകൾ കണ്ടാണ് പിന്തുടർന്നത്.കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്തിയെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു.വനംവകുപ്പിൻ്റെ ഡാറ്റാ ബേസിൽ ഉള്ള കടുവ അല്ല ചത്തത്. മേഖലയിൽ നിരീക്ഷണം തുടരുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കി.

ഇന്ന് പുലർച്ചെ ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. അവശനിലയിലായ കടുവ ഇന്നലെ രാത്രി മുതൽ ദൗത്യസംഘത്തിന്റെ നിരീക്ഷണ വലയത്തിലായിരുന്നു.

You might also like

-