‘ശബരിമലയിൽ’ വീഴ്ച വേണ്ടെന്ന് സി പി എം

ഇതിന്റെ ഭാഗമായി ഒൻപത് ജില്ലകളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും. ഇതുകൂടാതെ കാൽനടപ്രചരണ ജാഥകളും നടത്തും. പാർട്ടിയുടെ ഏറ്റവും കീഴ്ഘടകങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടാകും പ്രചാരണപരിപാടികൾ.

0

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം. പ്രചരണപരിപാടികള്‍ ശക്തമാക്കാനും കാല്‍നട പ്രചരണജാഥയില്‍ മന്ത്രിമാരെയും സെക്രട്ടേറിയറ്റ് അംഗങ്ങളെയും പങ്കെടുപ്പിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

ശബരിമല വിഷയത്തിൽ സംഘപരിവാറും ബി.ജെ.പിയും നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി വിശദീകരണം യോഗങ്ങൽ നടത്തും. ഇതിന്റെ ഭാഗമായി ഒൻപത് ജില്ലകളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും. ഇതുകൂടാതെ കാൽനടപ്രചരണ ജാഥകളും നടത്തും. പാർട്ടിയുടെ ഏറ്റവും കീഴ്ഘടകങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടാകും പ്രചാരണപരിപാടികൾ.

കാൽനടജാഥകൾക്ക് മന്ത്രിമാരും എം.എൽ.എമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും നേതൃത്വം നൽകും. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ തിരിച്ചടിയാകില്ലെന്നും കൃത്യമായ പ്രചാരണങ്ങളിലൂടെ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാടും സുപ്രീംകോടതി വിധിയുടെ സാരാംശവും ജനങ്ങളെ ബോധ്യപ്പെടുത്താനാകുമെന്നും സി.പി.എം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിസംഘപരിവാറിനും കോണ്‍ഗ്രസിനുമെതിരേ ആക്രമണം ശക്തമാക്കും. എന്നാല്‍ എന്‍എസ്എസിനെ പ്രകോപിപ്പിക്കാതിരിക്കാനും പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

You might also like

-