വനം വകുപ്പിന് കൂച്ചുവിലങ്ങിട്ട് കോടതി ,കൊച്ചി ധനുഷ്‌കോടി ദേശീയപാത വികസനം തടസപ്പെടുത്തരുത്.30 മീറ്റർ വിധിയിൽ നേര്യമംഗലം മുതൽ വാളറ 14 .5 കിലോമീറ്റർ ദൂരം റോഡിൽ വനംവകുപ്പിന് അവകാശമില്ല

ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടിയ മൂന്നാർ ഉൾപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കോറിഡോറും, ഇടുക്കി, എറണാകുളം ജില്ലകളേ ബന്ധിപ്പിക്കുന്നതുമായ . കൊച്ചി ധനുഷ്‌കോടി നാഷണൽ ഹൈവേ (NH 85) 980 കോടി രൂപ മുടക്കിൽ നവീകരിച്ചു കൊണ്ടിരിക്കുകയാണ്.

0

കൊച്ചി |കൊച്ചി- ധനുഷ്‌കോടി ദേശീയപാത വികസനം വനം വകുപ്പ് തടസപ്പെടുത്തരുതെന്ന് കേരളം ഹൈ കോടതി .രാജഭരണകാലത്ത് റോഡിനായി നിക്കിയിട്ട ഭൂമിയിൽ വനം വകുപ്പ് അനാവശ്യ തടസ്സവാദം ഉന്നയിച്ചു റോഡ് നിർമ്മാണം തടയുകയും റോഡിലൂടെ യുള്ള ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കോളേജ്ജ് വിദ്യാർത്ഥിനി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി . കൊച്ചി ധനുഷ്‌കോടി നാഷണൽ ഹൈവേ (NH 85), നേര്യമംഗലം മുതൽ വാളറ ൩൦ മീറ്റർ വീതിയിലുള്ള 14.5 കിലോമീറ്റർ ദൂരം ഭൂമിയിൽ വനം വകുപ്പിന് അവകാശമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു .

ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടിയ മൂന്നാർ ഉൾപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കോറിഡോറും, ഇടുക്കി, എറണാകുളം ജില്ലകളേ ബന്ധിപ്പിക്കുന്നതുമായ . കൊച്ചി ധനുഷ്‌കോടി നാഷണൽ ഹൈവേ (NH 85) 980 കോടി രൂപ മുടക്കിൽ നവീകരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ റോഡിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം വനമാണെന്നും, ആയതുകൊണ്ട് നിലവിലുള്ള വീതിയിൽ കൂടുതൽ ടാറിങ് നടത്തുവാനോ, കാനകൾ നിർമിക്കുന്നതിനോ, സംരക്ഷണഭിത്തി കെട്ടാനോ സാധ്യമല്ല എന്ന് പറഞ്ഞു വനം വകുപ്പ് റോഡ് നിർമ്മാണം തടസ്സപ്പെടുത്തുകയുണ്ടായി. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ നാഷണൽ ഹൈവേയിൽ ഏറ്റവും കൂടുതൽ ഗതാഗത തടസ്സം ഉണ്ടാകുന്നതും ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നതുമായ പ്രദേശം കൂടിയാണ് നേരിയമംഗലം മുതൽ വാളറ വരെയുള്ള 14.5 കി. മി ദൂരം.

റോഡ് നിർമ്മാണം ആരംഭിച്ചപ്പോൾ വനം വകുപ്പ് തടസ്സവാദം ഉന്നയിക്കുകയും . ജോലിതടസപ്പെടുത്തുകയും ചെയ്തപ്പോൾ PWD, വനം വകുപ്പ് മുതലായ ഉദ്യോഗസ്ഥരുടെയും, ഇടുക്കി എംപി അടക്കമുള്ള ജനപ്രതിനിധികളുടെയും യോഗം പലതവണ ഇടുക്കി കളക്ടറേറ്റിൽ ചേർന്നെങ്കിലും വനവകുപ്പ് ധാർഷ്ട്യത്തിന് മുൻപിൽ ജില്ലാ ഭരണകൂടം മുട്ടുമടക്കുയാണുണ്ടായത് .ഈ സാഹചര്യത്തിലാണ് മൂവാറ്റുപുഴ നിർമലാ കോളേജിൽ ഇംഗ്ലീഷ് സാഹിത്യം ഡിഗ്രി വിദ്യർത്ഥിനി കിരൺ സിജു, കിഫ, എറണാകുളം ജില്ലാ പ്രസിഡണ്ട് സിജുമോൻ ഫ്രാൻസീസ്, ഇടുക്കി ജില്ലാ പ്രസിഡണ്ട് ബബിൻ ജെയിംസ്, വാളറയിൽ റോഡ് സൈഡിൽ കരിക്ക്‌ വിറ്റപ്പോൾ വനത്തിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്തത് ജയിലിൽ അടച്ച മീരാൻ എന്നിവർ ബഹു. ഹൈക്കോടതിയെ സമീപിച്ചത്.

പ്രസ്തുത റോഡ് രാജഭരണ കാലം മുതൽ തന്നെ 100 അടി വീതിയിൽ പൊതുമരാമത്ത് വകുപ്പിന് വിട്ടു കൊടുത്തതാണന്നും, നിലവിലുള്ള റോഡിൻറ്റെ നടുക്കുനിന്നും ഇരുവശങ്ങളിലേക്കും അമ്പത് അടിവീതമുള്ള ഭാഗത്ത് വനംവകുപ്പിന് അവകാശമില്ലന്നും, അത്രയും ഭാഗം അളന്ന് കുറ്റിവെച്ച് മാറ്റിയിടണമെന്നും കിഫ ഹൈക്കോടതിയിൽ വാദിച്ചു. വിശദമായി വാദം കേട്ട ഡിവിഷൻ ബെഞ്ച് ഈ നൂറടി വീതിയിൽ വനം വകുപ്പിന് യാതൊരു അവകാശവുമില്ലെന്നും, യാതൊരു കാരണവശാലും വനം വകുപ്പ് റോഡ് പണിക്കു തടസ്സം നിൽക്കാൻ പാടില്ലെന്നുമുള്ള ഇടുക്കിയെ സംബന്ധിച്ച ചരിത്രപ്രാദാന്യമുള്ള വിധി പ്രഖ്യാപിച്ചു.

തങ്ങൾക്ക് യാതൊരു അധികാരവും ഇല്ലാത്ത സ്ഥലത്ത്, ഇല്ലാത്ത നിയമത്തിൻറ്റെ പേരിൽ അധികാരം സ്ഥാപിക്കുന്ന വനം വകുപ്പിൻറ്റെ ധാർഷ്ട്യത്തിന് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് ഈ വിധിയെന്നും, ഭാവിയിലെങ്കിലും ഇത്തരം ജന വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിൽ നിന്നും വനം വകുപ്പ് വിട്ടു നിൽക്കണമെന്നും കിഫ ചെയർമാൻ അലക്സ്‌ ഒഴുകയിൽ പ്രതികരിച്ചു.

You might also like

-