സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ നാടിനെമോശമാക്കുന്നതാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലം എന്ന കോടതി
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഇന്നലെ ഇതേ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതില്‍ പറഞ്ഞിരുന്നു. നാടിനെമോശമാക്കുന്നതാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലമെന്ന കടുത്ത വിമര്‍ശനമാണ് ഇതിനെതിരെ ഹൈക്കോടതി ഉന്നയിച്ചത്.ധനസ്ഥിതി മോശമാണെങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരുമോ എന്നും കോടതി സര്‍ക്കാറിനോട് ചോദിച്ചു .
കൊച്ചി|സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ കോടതിയിൽ,കെ.എസ്.ആര്‍.ടി.സിയുടെ ഷോപ്പിങ് കോംപ്ലക്‌സുകള്‍ വില്‍ക്കാനുള്ള നീക്കവുമായി ബന്ധ പെട്ട സത്യാ വാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത് . സർക്കാരിന്റെ സത്യവാങ്മൂലത്തെ കോടതി അതി രൂക്ഷമായി വിമർശിച്ചു .ധനസ്ഥിതി മോശമാണെങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരുമോ എന്നും കോടതി സര്‍ക്കാറിനോട് ചോദിച്ചു കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.ടി.ഡി.എഫ്.സി) നിക്ഷേപകരുടെ കുടിശ്ശിക തീര്‍ക്കാനുള്ള പണം കണ്ടെത്താനാണ് ഈ തീരുമാനം.ധനകാര്യവകുപ്പാണ് ഷോപ്പിങ് കോംപ്ലക്‌സുകള്‍ വില്‍ക്കാന്‍ കോര്‍പ്പറേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ധനകാര്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കോഴിക്കോട്, അങ്കമാലി, തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലായി നാല് ഷോപ്പിങ് കോംപ്ലക്‌സുകളാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് ഉള്ളത്ഇവയില്‍ രണ്ടെണ്ണം വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്ത് കെ.ടി.ഡി.എഫ്.സി. നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്താനാണ് നിര്‍ദ്ദേശം. കെ.എസ്.ആര്‍.ടി.സിയുടെ നാല് ഷോപ്പിങ് കോംപ്ലക്‌സുകളും ഭൂമിയും കെ.ടി.ഡി.എഫ്.സിയ്ക്ക് കൈമാറാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.കെ.ടി.ഡി.എഫ്.സി. ഇവ വിറ്റോ പണയംവെച്ചോ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകയെന്ന മാര്‍ഗമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.കെ.ടി.ഡി.എഫ്.സി. സമാഹരിച്ച പണത്തിന്റെ വലിയ പങ്കും കെ.എസ്.ആര്‍.ടി.സിയ്ക്കാണ് വായ്പയായി നല്‍കിയിരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ള കണ്ണായ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന നാല് ഷോപ്പിങ് കോംപ്ലക്‌സുകളും നിര്‍മ്മിച്ചത് കെ.ടി.ഡി.എഫ്.സിയാണ്.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഇന്നലെ ഇതേ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതില്‍ പറഞ്ഞിരുന്നു. നാടിനെമോശമാക്കുന്നതാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലമെന്ന കടുത്ത വിമര്‍ശനമാണ് ഇതിനെതിരെ ഹൈക്കോടതി ഉന്നയിച്ചത്.ധനസ്ഥിതി മോശമാണെങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരുമോ എന്നും കോടതി സര്‍ക്കാറിനോട് ചോദിച്ചു .