എസ്എഫ്ഐ നേതാവ് കെ.വിദ്യയെ കോടതി റിമാന്‍ഡ് ചെയ്തു , രണ്ടു ദിവസ്സം പോലീസ് കസ്റ്റഡിയിൽ

ഒളിവിൽ പോയത് കുറ്റം ചെയ്തതു കൊണ്ടല്ലെന്ന് വിദ്യ പറയുന്നു. അഭിഭാഷകൻ്റെ നിർദേശപ്രകാരമാണ് ഒളിവിൽ പോയത് വ്യാജരേഖ ചമച്ചിട്ടില്ലെന്നും വിദ്യ ഒളിവിലായിരുന്നില്ലെന്നും വിദ്യയുടെ അഭിഭാഷകന്‍ ഉന്നയിച്ചിരുന്നു. സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നു. ഒളിവിലെന്നത് വാര്‍ത്തകള്‍ മാത്രമാണ്. പ്രതിയെ പിടികൂടുക എന്നത് പൊലീസിന്റെ ചുമതലയാണ്. വിദ്യയ്‌ക്കെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല

0

പാലക്കാട് | വ്യാജരേഖാക്കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് വ്യാജരേഖാക്കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് വിദ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ രണ്ടു ദിവസം കസ്റ്റഡി അനുവദിക്കണമെന്ന പൊലീസ് ആവശ്യം മണ്ണാർക്കാട് കോടതി അംഗീകരിച്ചു. 24 ന് വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കും.. 14 ദിവസത്തേയ്ക്കാണ് വിദ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ രണ്ടു ദിവസം കസ്റ്റഡി അനുവദിക്കണമെന്ന പൊലീസ് ആവശ്യം മണ്ണാർക്കാട് കോടതി അംഗീകരിച്ചു. 24 ന് വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കും.

ഒളിവിൽ പോയത് കുറ്റം ചെയ്തതു കൊണ്ടല്ലെന്ന് വിദ്യ പറയുന്നു. അഭിഭാഷകൻ്റെ നിർദേശപ്രകാരമാണ് ഒളിവിൽ പോയത് വ്യാജരേഖ ചമച്ചിട്ടില്ലെന്നും വിദ്യ ഒളിവിലായിരുന്നില്ലെന്നും വിദ്യയുടെ അഭിഭാഷകന്‍ ഉന്നയിച്ചിരുന്നു. സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നു. ഒളിവിലെന്നത് വാര്‍ത്തകള്‍ മാത്രമാണ്. പ്രതിയെ പിടികൂടുക എന്നത് പൊലീസിന്റെ ചുമതലയാണ്. വിദ്യയ്‌ക്കെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല. പൊലീസ് മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. വിദ്യയെ കൊലപാതക, തീവ്രവാദ കേസുകളിലെ പ്രതികളെ എന്നപോലെ കൈകാര്യം ചെയ്തുവെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു.

പൊലീസിന് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. വിദ്യ നിർമിച്ചു എന്ന് പറയുന്ന വ്യാജ രേഖയുടെ ഒറിജിനൽ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പകർപ്പ് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാൽ വിദ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതാണിപ്പോൾ കോടതി അംഗീകരിച്ചത്.

നേരത്തേ, ആവശ്യത്തിലധികം ആഘോഷിച്ചുകഴിഞ്ഞില്ലേ എന്ന് മാധ്യമങ്ങളോട് കെ വിദ്യ പ്രതികരിച്ചിരുന്നു. വ്യാജ രേഖ കേസില്‍ അറസ്റ്റിലായി മണ്ണാര്‍ക്കാട് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് പരാമര്‍ശം. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് അറിയാമല്ലോ എന്നും വിദ്യ ചോദിച്ചു. നിയമപരമായി ഏതറ്റം വരെയും പോകാന്‍ തന്നെയാണ് തീരുമാനമെന്നും വിദ്യ പറഞ്ഞു. ഇന്നലെ (21 ന് )വടകരയില്‍മേപ്പയൂരിലെ കുട്ടോത്ത് എന്ന സ്ഥലത്ത് നിന്നും വിദ്യയെ കസ്റ്റഡിയിലെടുത്തത്. മേപ്പയൂരിലെ വിദ്യയുടെ സുഹൃത്തിനെ ചോദ്യം ചെയ്തതിലൂടെയാണ് വിദ്യയെ സംബന്ധിച്ച വിവരം ലഭിച്ചത്. വിവരം ചോരാതിരിക്കാൻ സുഹൃത്തിൻ്റേയും ബന്ധുക്കളുടേതടക്കം ഫോൺ പിടിച്ചെടുത്തു. തുടർന്ന് 8 കിലോമീറ്റർ മാറിയുള്ള സ്ഥലത്തു നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.ഗൂഢാലോചനയ്ക്ക് പിന്നിൽ അട്ടപ്പാടി കോളേജ് പ്രിൻസിപ്പലെന്ന് വിദ്യ ആരോപിക്കുന്നു. ബയോഡാറ്റ എഴുതിയത് താൻ തന്നെയെന്ന് മൊഴി നൽകുന്ന വിദ്യ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല എന്നും പറയുന്നു. പരസ്പരവൈരുധ്യമുള്ള മൊഴികളാണ് വിദ്യ നൽകുന്നത്. ബയോഡാറ്റയിലെ കയ്യക്ഷരവും ഒപ്പും തൻ്റേതു തന്നെയാണെന്ന് വിദ്യ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വ്യാജ സർട്ടിഫിക്കറ്റ് കണ്ടിട്ടേയില്ല. രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയെന്ന് വിദ്യയുടെ മൊഴിയിലെ പ്രധാന ആരോപണം. വ്യാജ സർട്ടിഫിക്കറ്റ് എവിടെയും നൽകിയിട്ടില്ല. മനപൂർവം കേസിൽ കുടുക്കി. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്നും ഇവർ ആവർത്തിക്കുന്നു.

You might also like

-