ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനാണെന്നു കോടതി.

പ്രതി അസഫാക് ആലമിനെതിരെ 16 വകുപ്പുകൾ പ്രകാരമുള്ള കുറ്റ കൃത്യങ്ങളാണ് പോലീസ് ചുമത്തിയിരുന്നത് . വിചാരണ വേളയിൽ പ്രതിക്കെതിരായ തെളിവുകൾ ഒന്നായി നിരത്തി കേസ് തെളിയിക്കാൻ പ്രോസിക്യുഷൻ സാധിച്ചു

0

കൊച്ചി | ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനാണെന്നു കോടതി. കേസിൽ പ്രതിക്കെതിരെ പ്രോസിക്യുഷൻ ചുമത്തിയ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ കഴിഞ്ഞതായി കോടതി , പ്രതി അസഫാക് ആലമിനെതിരെ 16 വകുപ്പുകൾ പ്രകാരമുള്ള കുറ്റ കൃത്യങ്ങളാണ് പോലീസ് ചുമത്തിയിരുന്നത് . വിചാരണ വേളയിൽ പ്രതിക്കെതിരായ തെളിവുകൾ ഒന്നായി നിരത്തി കേസ് തെളിയിക്കാൻ പ്രോസിക്യുഷൻ സാധിച്ചു .എറണാകുളം പോക്‌സോകോടതി ജഡ്ജി കെ സോമനാണ് പ്രതികുറ്റക്കാണെന്നു കണ്ടെത്തിയിട്ടുള്ളത് . പ്രതിക്കെതിരെയുള്ള ശിക്ഷ വിധി കേസിൽ ശിക്ഷ വിധി വ്യാഴാഴച പുറപ്പെടുവിക്കും.

പ്രതിക്കെതിരെ പരാമവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട പ്രൊസിക്യൂഷൻ ഇത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പറഞ്ഞു. പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും യാതൊരു മാനസിക പ്രശ്നവും പ്രതിക്കില്ലെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. മാനസികനില പരിശോധനാ റിപ്പോർട്ട്‌ ഉണ്ടോയെന്ന് കോടതി ഈ ഘട്ടത്തിൽ പ്രതിഭാഗത്തോട് ചോദിച്ചു. പ്രതി പരിവർത്തനത്തിന് വിധേയനാകുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു. സംഭവം നടന്ന് 100 ദിവസം കഴിഞ്ഞിട്ടും ഒരു മാറ്റവും പ്രതിയിൽ ഉണ്ടാക്കിയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജയിൽ അധികൃതരുടെ റിപ്പോർട്ട്‌ ഹാജരാക്കാമെന്നും പ്രൊസിക്യൂഷൻ വ്യക്തമാക്കി

2023 ജൂലൈ 28-നാണ് ആലുവയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ടത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 720/2023. എറണാകുളം പ്രത്യേക പോക്‌സോ കോടതിയില്‍ സെഷന്‍സ് കേസ് നമ്പര്‍ 1385/2023. പ്രതിയെ പിടികൂടിയത് കുറ്റകൃത്യം നടത്തിയതിന്റെ പിറ്റേദിവസം, ജൂലൈ 29-ന്. ബിഹാര്‍ സ്വദേശി അസഫാക് ആലമാണ് കേസിലെ പ്രതി. കുറ്റകൃത്യം നടത്തി 35-ാം ദിവസം പ്രതിക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 11 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കൊലപാതകം, മരണസല കാരണമാകുന്ന ബലാത്സംഗം, പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടിക്കെതിരായ ബലാത്സംഗം, നിരന്തര ലൈംഗിക അതിക്രമം, പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, കുറ്റകൃത്യത്തിനായി ലഹരി നല്‍കുക, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവ.

പോക്‌സോ നിയമമനുസരിച്ച് നാല് കുറ്റങ്ങള്‍. കുട്ടികള്‍ക്കെതിരായ ബലാത്സംഗം, പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്കെതിരായ ബലാത്സംഗം, ആവര്‍ത്തിച്ചുള്ള ബലാത്സംഗം തുടങ്ങി ആകെ 15 കുറ്റങ്ങള്‍. 645 പേജുള്ള കുറ്റപത്രം അംഗീകരിക്കുന്നതും വായിച്ചുകേള്‍പ്പിക്കുന്നതും ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ നാലിന് വിചാരണ തുടങ്ങി. 15 പ്രവര്‍ത്തി ദിനങ്ങളില്‍ സാക്ഷി വിസ്താരവും വാദവും ഉള്‍പ്പടെയുള്ള വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 30-ന് വിധി പറയാന്‍ മാറ്റി. 10 തൊണ്ടി മുതലുകള്‍, 95 രേഖകള്‍, 45 സാക്ഷികള്‍, 16 സാഹചര്യത്തെളിവുകള്‍. ഡിഎന്‍എ ഉള്‍പ്പടെ ശാസ്ത്രീയ തെളിവുകള്‍. സിസിടിവി ദൃശ്യങ്ങള്‍ എന്നിവയാണ് കോടതിക്ക് മുന്നിലുള്ളത്.ആലുവ ഈസ്റ്റ് സിഐ എംഎം മഞ്ജുദാസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ജി മോഹന്‍രാജാണ് പ്രോസിക്യൂട്ടര്‍. അതിവേഗ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ്.

You might also like

-