റീജിയണൽ കോമ്പ്രെഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ് (RCEP) സാമഗ്രമേഖലയും തകർക്കും
ഫ്രീ ട്രെഡ് എഗ്രിമെന്റ് അഥവാ നികുതിരഹിത വ്യപാര കരാർ , എന്ന ലക്ഷ്യത്തോടെ പത്ത് ആസിയാൻ രാജ്യങ്ങളും ആറു പസഫിക് രാജ്യങ്ങളും ഉൾപ്പെടുന്നതാണ് സാമ്പത്തിക കരാറാണ് റീജണൽ കോബ്രഗൻസിവ് ഇക്കണോമിക് പാർട്ടൺ ഷിപ് (ആർ സി ഇ പി )കരാറിൽ ഉൾപ്പെടുന്ന അംഗ രാജ്യങ്ങൾ തമ്മിൽ നികുതി രഹിത കയറ്റുമതി ഇറക്കുമതിയാണ് ലക്‌ഷ്യം വക്കുന്നത് intellectual property (ബൗദ്ധികസ്വത്തവകാശം) നിക്ഷേപം ഗുഡ്സ് ആൻഡ് സർവ്വീസ് , വാർത്ത വിതരണം ഇ – കോമേഴ്‌സ് , തുടങ്ങിയവയാണ് ആർ സി ഇ പി കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ,
കാറിൽ ഇന്ത്യ ഒപ്പു വക്കുന്നത് വഴി വ്യാപാര സാമ്പത്തിക മേഖലയിൽ നിരവധി പ്രശ്ങ്ങളും ചൂക്ഷണങ്ങളും നേരിടേണ്ടിവരും . ആർ സി എപി കരാർ വഴി ഇന്ത്യയുടെ സാമ്പത്തിക രംഗം തികച്ചു ഒരു ട്രെഡ് ഡെഫിസിറ്റിലേക്ക് ( കമ്മി) നീങ്ങും അതായത് നികുതി രഹിത ഇറക്കുമതി വൻതോതിൽ വർധിക്കുകയും കയറ്റുമതി വൻതോതിൽ ഇടിയുകയും ചെയ്യും . ഇത് രാജ്യത്തെ വൻ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കും .നിലവിൽ ആർ സി ഇ പി അംഗങ്ങളായ രാജ്യങ്ങൾക്ക് വൻ സാമ്പത്തിക ഭദ്രത ഉള്ളതിനാൽ ഈ രാജ്യങ്ങൾ തമ്മിലുള്ള നികുതി രഹിത കയറ്റുമതി ഇറക്കുമതി സാമ്പത്തിക ഭദ്രതയുള്ള രാജ്യങ്ങളെ ബാധിക്കില്ല . ആർ സി ഇ പി അംഗ രാജ്യങ്ങളിൽ സാമ്പത്തിക ഭദ്രത കുറഞ്ഞ രാജ്യമാണ് ഇന്ത്യ എന്നതിനാൽ നമ്മുടെ രാജ്യത്തെ ഈ കരാർ പ്രതികൂലമായി ബാധിക്കും .നിക്ക്ത്തിറക്കിത്ത വ്യാപാരം കരാർ വഴി രാജ്യങ്ങൾ വഴിയുള്ള വ്യപാരം അന്തരാഷ്ട്ര വിപണനം വർധിക്കുകയും എന്നാൽ അംഗരാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി വർധിക്കുകയും ചെയ്യുന്നതു നിലവിലെ സൗത്ത് കോമൺ മാർക്കറ്റായ കോമൺ മാർക്കെറ്റ് ഓഫ് ദി സൗത്ത് (merosur ) യായിട്ട് ഇന്ത്യ ട്രേഡ് ഡെഫിസിറ്റിലാണ് ( ചൈനയിൽനിന്നും വൻതോതിലാണ് ഇറക്കുമതിക്ക് ഇന്ത്യ വിധേയമായിരിക്കുകയാണ് )
മറ്റു രാജ്യങ്ങളിൽനിന്നും കുറഞ്ഞ വിലക്ക് കുറഞ്ഞവിലക്ക് നികുതിരഹിതമായി ഇറക്കുമതി ഇന്ത്യയിലേക്ക് വരുന്നത് വഴി ഇന്ത്യൻ ഉപഭോക്താക്കൾക്ക് കുറഞ്ഞവിലയിൽ സാധനങ്ങൾ ലഭ്യമാകുന്നു എന്ന നീസാരമായ ഗുണത്തിനപ്പുറം നിവിലെ രാജ്യത്തെ ആഭ്യന്തരവിപണി വൻ തകർച്ചയിലേക്ക് നീങ്ങും . മറ്റുരാജ്യങ്ങളിൽനിന്നും ഉദാ: ചൈന ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നും നികക്കുതിരക്കിതമായ കുറഞ്ഞവിലയിൽ സാധങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തുകയും നിലവിൽ ഇന്ത്യ വിപണിയിൽ ഉത്പാദിപ്പിക്കുന്ന സാധന സേവനങ്ങളെക്കാൾ കുറഞ്ഞവിലയിൽ ഇറക്കാനുമതി ചെയ്ത സാധനങ്ങൾ ഉപഭോകതാക്കൾ വാങ്ങുന്നത് വഴി ഇന്ത്യ ആഭ്യന്തര വിപണിയിൽ വൻ തകർച്ചയിലേക്ക് നീങ്ങും .ഇന്ത്യൻ കമ്പനികൾ ഉത്പാദിപ്പയ്ക്കന്ന ഉത്പന്നങ്ങളെക്കാൾ കുഞ്ഞ വിലക്ക് ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ വിറ്റഴിക്കപ്പെടുന്നത് വഴി രാജ്യത്തെ കമ്പനികൾക്ക് ഇവരുടെമത്സരിച്ചു നിൽക്കാനാവാതെ അടച്ചുപൂട്ടേണ്ടി വരും .
ഇറക്കുമതി രംഗത്ത് ഇന്ത്യക്ക് വ്യാപാര സന്തുലിതാവസ്ഥയുള്ളത് ശ്രീലങ്കയും സിംഗപ്പൂരുമായി മാത്രമാണ് ( കറൻസികൾ തമ്മിലുള്ള വിലകണക്കാകുമ്പോൾ ഈ രാജ്യങ്ങളിലെ കറൻസികൾക്ക് നമ്മുടെ രാജ്യത്തെക്കാൾ മൂല്യം കുറവാണ് ) ആർ ഇ സി പി കരാർ ഇന്ത്യ ഒപ്പു വച്ചാൽ അഭിമുഖികരിക്കാൻ പോകുന്നത് നിരവധി പ്രത്യഘാതങ്ങളാണ് . 2015 ൽ ആർ ഇ സി പി കരാർ മൂലം 97 ബില്യൺ ഡോളറാണ് ട്രേഡ് ഡെഫിസിറ്റ്( വ്യാപാരക്കമ്മി) ഇതിൽ ഇന്ത്യക്ക് ചൈനയുമായി മാത്രം 7 . 8 ബില്യൺ ഡോളറാണ് 2006 ൽ ഉണ്ടായിരുന്നത് 2015 ഇതു വർധിച്ച അത് 52 ബില്യൺ ഡോളറാവുകയും ചെയ്തു . അതുമൂലം ചൈനയുടെ കാര്യം മാത്രം എടുത്താൽ ആർ സി പി യുമായുള്ള ഇന്ത്യയിലേക്ക്കുള്ള മൊത്തം ഡെഫിസിറ്റ് (കമ്മി ) 54 ശതമാനമാണ് .ചൈനുമായിട്ടുള്ള ഇന്ത്യയുടെ വ്യാപാര കമ്മി കൂടാൻ കാരണം ചൈന , ജപ്പൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇൻഡ്യാ കൂടുതൽ വിലക്കുറവിൽ വിവിധ ഉത്പന്നങ്ങൾ ഇറക്കുമതി ചെയുന്നത് അതുകൊണ്ടാണ് ഇന്ത്യക്ക് ചൈനയുമായുള്ള വ്യപാര കമ്മി വർധിക്കാൻ കാരണം , എന്നാൽ ചില ആർ സി ഇ സി പി അംഗ രാജ്യങ്ങൾ ഇതിനെ എതിരായ അഭിപ്രയവും രേഖപെടുത്തിയിട്ടുണ്ട് , കരാർ വഴി ചൈന സൗത്ത് കൊറിയ , ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ഉത്പാദനക്ഷമത വലിയ തോതിൽ വർധിക്കും ,
ഓസ്‌ട്രേലിയ ന്യൂ ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പാലും പാൽ ഉത്പന്നങ്ങളും ഭക്ഷ്യ വസ്തുക്കളും വൈൻ ശീതള പാനീയങ്ങളുടെയും ഉത്‌പാദനം വൻതോതിൽ വർധിക്കുകയുംചെയ്യുമ്പോൾ മറ്റ് ആസിയാൻ രാജ്യങ്ങളിലെ തോട്ടം , ഇലക്ട്രോണിക്സ് ആട്ടോ കോപോണ്ടൻഡൻസ് , കൂടതൽ വളർച്ച കൈവരിക്കും . അതുമൂലം ഇന്ത്യയിലെ തോട്ടം വ്യവസായം ആട്ടോ മൊബൈൽസ് ടെക്സ് ടൈൽസ് എൻജിനിയറിങ് മേഖലയേയും തകരും
കരാർ നടപ്പിലായാൽ ചൈനപോലുള്ള രാജ്യങ്ങളിൽ നിന്നും നിലവാരം കുറഞ്ഞതു വിലകുറഞ്ഞതുമായ സാധനങ്ങൾ നമ്മുടെ വിപണിയിൽ വൻ തോതിൽ വന്നടിയുകയും ഇന്ത്യൻ വിപണി സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചയ്യും .ആർ സി ഇ പി കരാർ ഇന്ത്യൻ വിപണിയിലെ കാർഷിക മേഖല വ്യപാര മേഖലകളിൽ തൊഴിലെടുക്കുന്നവർ പ്രകൃതി വിഭവങ്ങൾ എന്നിവയും ചൂക്ഷണ ചെയ്യുയ്യപ്പെടും .
കരാറിൽ ഉൾപ്പെടുന്ന പതിനാറു രാജ്യങ്ങൾ എന്നത് ലോക ജന സംഖ്യയുടെ അൻപത് ശതമാനവും ജി ഡി പി യുടെ 29 ശതമാനവുമാണ് .
നിലവിൽ ഇ കൊമേഴ്‌സ് വഴിയുള്ള വ്യവസായത്തിൽ വലിയ നേട്ടമാണ് ഇന്ത്യയ്ക്ക്കൈ വരിച്ചുകൊണ്ടിരിക്കുന്നത് ആർ സി ഇ പി കരാർ നടപ്പാക്കുന്നത് വഴി ഇന്ത്യയിൽനിന്നുള്ള (അഥവാ വികസ്വര രാജ്യങ്ങളിൽനിന്നുള്ള ) വിലയേറിയ വ്യവസായ വിഭവങ്ങൾ highlypricedindrusalreso അഥവാ ഇലട്രോണിൿ കൊമേഴ്‌സ് റിസോഴ്സസ് ഫ്രീ ട്രെഡ് വഴി മറ്റു രാജ്യങ്ങൾക്ക് നൽകേണ്ടിവരും ഉദാ : ജപ്പാൻ ന്യൂലാൻഡ് .ഓസ്‌ട്രേലിയ ചൈന . ഇന്ത്യക്ക് സ്വന്തമായുള്ള വിഭവങ്ങൾ മറ്റു രാജ്യങ്ങൾ ഫ്രീ ട്രെഡ് വഴി സ്വന്തമാക്കുന്നതുവഴി കനത്ത നഷ്ട്ടം ഇ കൊമേഴ്‌സ് രംഗത്തുണ് സംജാതമാകും ആർ സി ഇ പി കരാർ വഴി അംഗ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതി നികുതി 0.3 ശതമാനമാണ് ഇന്ത്യയുടെ നിലവിലുള്ള ഇൻഡസ്ട്രിയൽ ഗുഡ്സ്ന് പത്തു ശതമാനം ശരാശരിനികുതിയും കാർഷിക ഉത്പന്നങ്ങക്ക് 32 .5 ശതമാനവുമാണ് .. ഫ്രീ ട്രെഡ് വഴി ഇറക്കുമതി നികുതി 0 .3 കുറയുകയും ഇറക്കുമതി നികുതി വരുമാനത്തിൽ രാജ്യം കൂപ്പുകുത്തുകയും ചെയ്യും മാത്രമല്ല പുറമെ നികുതി കുറച്ചു ഇന്ത്യൻ കമ്പോളങ്ങളിൽ സാധനങ്ങൾ എത്തുകവഴി തദ്ദേശീയമായി ഉത്‌പാദിപ്പിക്കുന്ന വസ്തുക്കൾക്ക് വില ലഭിക്കാതാകുകയും രാജ്യത്തെ ചെറുകിട വൻകിട വ്യവസായങ്ങൾ തകർന്നടിയുകയും ചെയ്യും
ആസിയാൻ അംഗരാജ്യങ്ങൾ .: ബ്രൂണെ കംബോഡിയ ഇൻഡോനേഷ്യ ലാവോസ് ‘ മലേഷ്യ മ്യാന്മാർ . ഫിലിപ്പിയൻസ് സിംഗപ്പുർ തായ്‌ലൻഡ് വിയറ്റ്നാം
ഫസീഫിക് രാജ്യങ്ങൾ :ഓസ്‌ട്രേലിയ ചൈന ഇന്ത്യ ജപ്പാൻ സൗത്ത് കൊറിയ ന്യൂസിലാൻഡ്
റീജിയണൽ കോമ്പ്രെഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ് (RCEP),
ഇന്ത്യ, ഓസ്ട്രേലിയ, ചൈന, ജപ്പാന്, ന്യൂസിലാന്റ്, റിപ്പബ്ലിക്ക് ഓഫ് കൊറിയ എന്നീ പത്ത് ആസിയാൻ അംഗരാജ്യങ്ങളും അവരുടെ ആറ് ഫ്രീ ട്രേഡ് കരാറുമായ പങ്കാളികൾ തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി ഇന്ത്യ ചരക്കുകളുടെയും കയറ്റുമതികളുടെയും കയറ്റുമതിക്ക് അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപങ്ങളും സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുക. പ്രാദേശിക മൂല്യത്തിലും വിതരണ ചങ്ങലകളുമായും ഫലപ്രദമായി സംയോജിപ്പിക്കാൻ ഇന്ത്യയുടെ MSME കളെ സഹായിക്കുന്നു. ഏഷ്യ പസിഫിക് മേഖലയിലെ ഇരുപത്തിയൊന്ന് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഏഷ്യാ-പസഫിക് എക്കണോമിക് കോ-ഓപ്പറേഷനിൽ (APEC) അംഗം ഇന്ത്യ അല്ല, APEC അംഗംക്കിടയിൽ സാമ്പത്തിക-സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. രാജ്യങ്ങൾ.ലോക്സഭയിൽ രേഖാമൂലമുള്ള മറുപടിയിൽ കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി സി. ആർ. ചൗധരി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
Related