‘ഭീഷണിയുടേയും പകപോക്കലിന്റേയും രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടാറില്ല
ഭീഷണിയുടെയും, പ്രതികാരത്തിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലന്ന് ഇരു നേതാക്കളുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു.
ഡൽഹി | കേരള പൊലീസിന്‍റെയടക്കമുള്ള കേസുകളിൽ വിശദീകരണം നൽകാനായി ഡൽഹിയിൽ കെ സുധാകരനെയും തന്നെയും ചേർത്തുപിടിച്ച് ആത്മവിശ്വാസമേകിയതിൽ രാഹുൽ ഗാന്ധിയെ വാഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഏറ്റെടുത്ത സതീശൻ, ഇതാണ് നായകനെന്നും രാഹുലിനെ വിശേഷിപ്പിച്ചു. ‘ഭീഷണിയുടേയും പകപോക്കലിന്റേയും രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടാറില്ല, ധൈര്യമായി മുന്നോട്ട് പോകുക, നേതൃത്വം കൂടെയുണ്ട്’ എന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ കൂടുതൽ കരുത്ത് നൽകുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഭരണകൂടം വേട്ടയാടുമ്പോൾ ഒപ്പമുള്ളവർക്ക് ആത്മവിശ്വാസം നൽകി ചേർത്തുപിടിക്കുന്ന നായകനാണ് രാഹുൽ ഗാന്ധിയെന്നും സതീശൻ അഭിപ്രായപ്പെട്ടു.
ഭീഷണിയുടെയും, പ്രതികാരത്തിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ നേതൃമാറ്റം ആലോചനയിലില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും വ്യക്തമാക്കി.ദേശീയ നേതൃത്വവുമായുള്ള പതിവ് കൂടിക്കാഴ്ച എന്നാണ് ദില്ലി സന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കെ സുധാകരനും വിഡി സതീശനും നല്‍കിയ വിശദീകരണം. എന്നാല്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള കൂടികാഴ്ചചയില്‍ സംഘടനാ കാര്യങ്ങള്‍ക്ക് ഒപ്പം മോന്‍സനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കെ.സുധാകരനെ അറസ്റ്റ് ചെയ്തതടക്കമുള്ള കാര്യങ്ങള്‍ ഇരു നേ താക്കളും വിശദീകരിച്ചു.കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈക്കമാന്റിനെ ധരിപ്പിച്ചു. ഹൈക്കമാന്റ് പൂര്‍ണ പിന്തുണ നല്‍കിയെന്ന് ഇരു നേതാക്കളും പറഞ്ഞു.കേസ് രാഷ്ട്രീയ പ്രേരിതമെന്നും കേരളത്തില്‍ നേതൃമാറ്റം ആലോചനയിലില്ലെന്നും ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ വ്യക്തമാക്കി.
ഭീഷണിയുടെയും, പ്രതികാരത്തിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലന്ന് ഇരു നേതാക്കളുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു.മോണ്‍സണ്‍ തട്ടിപ്പ് കേസില്‍ കെ. സുധാകരന്‍ അറസ്റ്റിലായതും പുനര്‍ജനി തട്ടിപ്പ് കേസില്‍ പ്രതിസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെത്തിയതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലായത്