നാടിൻറെ കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാകണം ഇത്തവണത്തെ ആഘോഷമെന്ന് മുഖ്യമന്ത്രി
ശാസ്ത്ര സാങ്കേതിക വിദ്യയിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു. പക്ഷെ പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിൽ അവയ്‌ക്കെതിരെ പ്രതിരോധം തീർക്കാനും രാജ്യത്തിനു കഴിയുന്നില്ല
തിരുവന്തപുരം | 78-ാംമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിലാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷമിച്ചിരുന്നാൽ മതിയാകില്ലെന്നും അതിജീവിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞു. നാടിൻറെ കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാകണം ഇത്തവണത്തെ ആഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്ത്ര സാങ്കേതിക വിദ്യയിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു. പക്ഷെ
പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിൽ അവയ്‌ക്കെതിരെ പ്രതിരോധം തീർക്കാനും രാജ്യത്തിനു കഴിയുന്നില്ല. പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത പ്രദേശങ്ങളുടെ സമതുലിതമായ വികസനമാണ് വേണ്ടത്. ദുരിതത്തിൽപ്പെട്ടവരുടെ കണ്ണീർ തുടച്ചുകൊണ്ടു അവരെ കൈപിടിച്ചു ഉയർത്തണം. നാടിന്റെ ഭാവിക്ക് അനുയോജ്യവും പുതിയ തലമുറ ആഗ്രഹിക്കുന്നതുമായ പദ്ധതികൾ നടപ്പിലാക്കണം. ആ നിലയ്ക്കുള്ള സമൂഹത്തിന്റെയാകെ ഉത്തരവാദിത്വ പൂർണമായ ഇടപെടലാണ് വയനാട്ടിൽ നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണം പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ല.ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങള്‍ ഉണ്ടെന്നു പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാവുന്നില്ല.മുന്നറിയിപ്പുകളല്ലാതെ കൃത്യമായ പ്രചവനം ഉണ്ടെങ്കിലെ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാകു. ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ഠാനങ്ങളിലേക്കും കൊണ്ടുപോകാൻ ചിലർ ശ്രമിക്കുകയാണ്. ഇതിനായി ജാതീയതയും വര്‍ഗീയതയും ആയുധമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലുള്ളവർ മാത്രമല്ല കേരളത്തിന് പുറത്തുള്ളവരും മറ്റു സംസ്ഥാനങ്ങൾ വരെയും ഈ ദുരന്തഘട്ടത്തിൽ നമ്മെ സഹായിക്കുന്നുണ്ട്. അവരോടുള്ള നന്ദി ഈ അവസരത്തിൽ രേഖപെടുത്തുന്നു. നമ്മുടെ ഒരുമയെയും ഐക്യത്തെയും ഊട്ടിയുറപ്പിച്ചു കൊണ്ട് നവകേരള നിർമ്മിതിയിൽ തുടർന്നും മുന്നേറാൻ കഴിയണം. അതിനുള്ള പ്രചോദനമാകണം വ്യത്യസ്ത ധാരകളിൽപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്വാതന്ത്ര്യലബ്ദിയുടെ എട്ടു ദശാബ്ദത്തോളമാകുന്ന ഈ ഘട്ടം ഒരു തിരിഞ്ഞുനോട്ടത്തിന്റെത് ആകേണ്ടതുണ്ട്.
ഇനിയും നേടിയെടുക്കാനുള്ളവ എന്തൊക്കെയാണ്,അതിനായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്നത് പ്രസക്തമാണ്. നമ്മുടെ ജനാധിപത്യം വെല്ലുവിളികൾ നേരിട്ടിട്ടിട്ടുള്ള ഘട്ടങ്ങളിൽ അതിനെ സംരക്ഷിക്കാൻ ഇന്ത്യൻ ജനതയാകെ ജാഗരൂകരായി നിലകൊണ്ടിട്ടുണ്ട്. ശാസ്ത്ര സാങ്കേതികവിദ്യയിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു.