സംസ്ഥാനത്ത് ഈ മാസം ഒരു കോടി ആളുകൾക്കുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി
പല ജില്ലകളിലും 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയായി വരികയാണ്. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് മുൻഗണനാ വിഭാഗത്തിൽപെടുന്ന, 45 വയസിന് താഴെയുള്ളവരുടെ കുത്തിവെയ്പ്പും പൂർത്തിയാകും. കൂടുതൽ വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവർക്കും സൗജന്യ വാക്‌സിൻ എന്ന സംസ്ഥാന സർക്കാരിന്റെ നയം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ് എന്നും മുഖ്യമന്ത്രി നിയസഭയിൽ പറഞ്ഞു
തിരുവനന്തപുരം :സംസ്ഥാനത്ത് ഈ മാസം ഒരു കോടി ആളുകൾക്കുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 28,44,000 ഡോസ് വാക്‌സിനാണ് ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ കേന്ദ്രം നൽകണമെന്നാവശ്യപ്പെട്ട് കേരളം നിരന്തരം സമ്മർദം ചെലുത്തുന്നുണ്ട്. അതിന് ഫലം കണ്ടുതുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ പല ജില്ലകളിലും 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയായി വരികയാണ്. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് മുൻഗണനാ വിഭാഗത്തിൽപെടുന്ന, 45 വയസിന് താഴെയുള്ളവരുടെ കുത്തിവെയ്പ്പും പൂർത്തിയാകും. കൂടുതൽ വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവർക്കും സൗജന്യ വാക്‌സിൻ എന്ന സംസ്ഥാന സർക്കാരിന്റെ നയം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ് എന്നും മുഖ്യമന്ത്രി നിയസഭയിൽ പറഞ്ഞു
അതേസമയം ജൂലൈ മാസത്തോടെ പ്രതിദിനം ഒരു കോടി ആളുകൾക്ക് കുത്തിവെപ്പ് നൽകാനാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശ വാക്സിനുകളുടെ കൂടുതൽ ഡോസ് എത്തിക്കാനും ശ്രമം തുടരുകയാണ്. മൂന്നാം തരംഗത്തിന് മുന്‍പായി 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.ഡിസംബറോടെ വാക്സിനേഷൻ പൂർത്തിയാക്കുമെന്നാണ് അവകാശവാദം . ഈ മാസം 12 കോടി ഡോസ് വാക്സിനും ജൂലൈ പകുതിയോടെ പ്രതിദിനം ഒരു കോടി ഡോസും ലഭ്യമാക്കാനാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.