മുഖ്യമന്ത്രിയും മകളും മകനും മകന്റെ ഭാര്യ പിതാവും കള്ളന്മാർ,കെ എം ഷാജി
തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ തിരുട്ട് ഫാമിലി എന്ന് ആദ്യമായി കേൾക്കുന്നത് പിണറായി വിജയന്റേതാണ്
കോഴിക്കോട് |മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ അധിക്ഷേപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മുഖ്യമന്ത്രിയുടെ ലേബലിൽ നിന്നുകൊണ്ട് മകളാണ് അഴിമതി നടത്തുന്നത്. അപ്പോൾ പലരും പറഞ്ഞു മോനെ കുറിച്ച് ഒന്നും കേൾക്കുന്നില്ലലോയെന്ന് . ഇപ്പോഴിതാ മോനും വന്നു. മുഖ്യമന്ത്രിയും മകളും മകനും മകന്റെ ഭാര്യ പിതാവും കള്ളന്മാർ ആണ്. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ തിരുട്ട് ഫാമിലി എന്ന് ആദ്യമായി കേൾക്കുന്നത് പിണറായി വിജയന്റേതാണ്. സ്വർണക്കടത്ത് കേരളം മറന്നിട്ടില്ല ഇപ്പോൾ ആ സ്വർണം കടത്തി കടത്തി ശബരിമലയിലെ സ്വർണം കാണാതായെന്നും കെ എം ഷാജി ആരോപിച്ചു.2023 ൽ ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേകിന് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ സമൻസ് പുറത്തുവന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഷാജിയുടെ പരാമർശം.
സമുദായത്തിന് വേണ്ടി വാദിക്കുന്നത് വര്‍ഗീയതയെങ്കില്‍ താന്‍ വര്‍ഗീയവാദിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി കൂട്ടിച്ചേർത്തു . അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഞാന്‍ സമുദായത്തിന് വേണ്ടി വാദിച്ചാല്‍ വര്‍ഗീയവാദി. വെള്ളാപ്പള്ളി മറ്റുസമുദായങ്ങളെ ആക്ഷേപിച്ചാല്‍ നവോത്ഥാന നായകന്‍. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ.എം. ഷാജിയുടെ പ്രതികരണം.
യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമുദായത്തിന് വേണ്ടിയാണെന്ന ഷാജിയുടെ പരാമർശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അന്ന് കെ.എം. ഷാജിയുടെ പരാമര്‍ശം.
വെള്ളാപ്പള്ളി ഈഴവന് വേണ്ടി വാദിക്കുകയല്ല ചെയ്യുന്നത്, മുസ്ലിങ്ങളെ ആക്ഷേപിക്കുകയും പരിഹസിക്കുകയും, ചീത്തവിളിക്കുകയുമാണ് ചെയ്യുന്നത്. ആ വെള്ളാപ്പള്ളി നവോത്ഥാന നായകനാണ്. അതേസമയം സമുദായത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന താന്‍ വര്‍ഗീയവാദി ആവുകയാണെന്നും കെ.എം. ഷാജി പറഞ്ഞു. മുസ്ലിംലീഗ് ഒരു സാമുദായിക സംഘടന മാത്രമല്ല, ന്യൂനപക്ഷ സംഘടന കൂടിയാണെന്നും ന്യൂനപക്ഷങ്ങളുടെ മേല്‍ കുതിരകയറിയിട്ട് ഭരണം നിലനിര്‍ത്താം എന്ന് സിപിഎം വിചാരിക്കുന്നുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ ഇവിടെ ഉണ്ടാവുമെന്നും കെ എം ഷാജി പറഞ്ഞു