യാസ് ചുഴലിക്കാറ്റ് അടുത്ത പന്ത്രണ്ട് മണിക്കൂറിൽ കരതൊടുമെന്നു കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
പശ്ചിമബംഗാൾ , ഒഡീഷ, ആന്ധ്രസംസ്ഥാനങ്ങളിൽ പുരോഗമിക്കുകയാണ്. ബംഗാളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഒഡീഷയിൽ തീരദേശ ജില്ലകളിൽ നിന്നും ആളുകളെ മാറ്റിത്തുടങ്ങി
ഡൽഹി : യാസ് ചുഴലിക്കാറ്റ് അടുത്ത പന്ത്രണ്ട് മണിക്കൂറിൽ തീവ്രചുഴലിക്കാറ്റായി കരതൊടുമെന്നു കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം . കരയിൽ എത്തുന്ന യാസ് പിന്നീട് അതിതീവ്രചുഴലിക്കാറ്റായി പാരാദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ 185 കിലോമീറ്റർ വേഗതയിൽ കരതൊടുമെന്നാണ് പ്രവചനം. ഇത് മുന്നിൽ കണ്ടുള്ള നടപടികൾ .പശ്ചിമബംഗാൾ , ഒഡീഷ, ആന്ധ്രസംസ്ഥാനങ്ങളിൽ പുരോഗമിക്കുകയാണ്. ബംഗാളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഒഡീഷയിൽ തീരദേശ ജില്ലകളിൽ നിന്നും ആളുകളെ മാറ്റിത്തുടങ്ങി.
കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതലയോഗം തയ്യാറെടുപ്പുകൾ വിലയിരുത്തി. അതീതീവ്രചുഴലിക്കാറ്റായി ബുധനാഴ്ച്ച യാസ് തീരം തൊടുമെന്നാണ് പ്രവചനം.