രാജ്യത്ത് ഊർജ്ജ പ്രതിസന്ധിയില്ലന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ
ആർക്കാണ് വൈദ്യുതിവേണ്ടത്? എനിക്കൊരു അപേക്ഷ തന്നാൽ അവർക്ക് വൈദ്യുതി ലഭ്യമാക്കും-മന്ത്രി പറഞ്ഞു.
ഡൽഹി :രാജ്യത്ത് ഊർജ്ജ പ്രതിസന്ധിയില്ലന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ
കൽക്കരിക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കേന്ദ്ര ഊർജമന്ത്രി ആർ.കെ സിങ്. ഗെയിലും ടാറ്റയും തമ്മിലുള്ള ആശയവിനിമയത്തിലെ പാളിച്ചയാണ് തെറ്റായവിവരങ്ങൾ പ്രചരിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി അടക്കം രാജ്യത്തെ ആറിലധികം സംസ്ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ട്. “നമുക്ക് ആവശ്യത്തിനുള്ള വൈദ്യുതി ലഭ്യമാണ്. രാജ്യത്ത് മുഴുവൻ സുഗമമായി വൈദ്യുതിവിതരണം നടക്കുന്നുണ്ട്. ആർക്കാണ് വൈദ്യുതിവേണ്ടത്? എനിക്കൊരു അപേക്ഷ തന്നാൽ അവർക്ക് വൈദ്യുതി ലഭ്യമാക്കും-“മന്ത്രി പറഞ്ഞു.
ഇപ്പോഴുള്ള ഭീതി അനാവശ്യമാണ്. നാലു ദിവസം പ്രവർത്തിക്കാനുള്ള കൽക്കരി ശേഖരം ഇപ്പോൾ രാജ്യത്തുണ്ട്. അത് കരുതൽ ശേഖരമാണ്. രാജ്യത്ത് വിതരണം തുടരുന്നുണ്ട്-ആർ.പി സിങ് വ്യക്തമാക്കി. ഡൽഹിയിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കും, ലോഡ് ഷെഡിങ് ഉണ്ടാവില്ല. പണം നോക്കാതെ കൽക്കരിയുടെ വിതരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. കൽക്കരി ക്ഷാമം രൂക്ഷമായതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനവും കൽക്കരിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കൽക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണു രാജ്യത്തുള്ളത്. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം 110 നിലയങ്ങളിലും ക്ഷാമം അതിരൂക്ഷമാണ്.
രാജ്യത്തെ താപ വൈദ്യുത നിലയങ്ങൾക്ക് അടുത്ത 24 ദിവസത്തേക്ക് വേണ്ട കൽക്കരി കൈയ്യിലുണ്ടെന്നും കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു . 43 ദശലക്ഷം ടൺ കൽക്കരിയാണ് കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ സ്റ്റോക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മൺസൂൺ കഴിഞ്ഞ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഉൽപ്പാദനം വർധിപ്പിക്കാനാവുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.
അതേസമയ ഊർജ്ജ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചു
ഡൽഹി സർക്കാർ രംഗത്തെത്തി ഊർജ്ജ പ്രതിസന്ധിയിൽ വാർത്താ സമ്മേളനം നടത്തിയ ഡൽഹി ഉപമുഖ്യമന്ത്രി “വിഷയത്തെ കേന്ദ്ര സർക്കാർ ഗൗരവമായി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം നിഷേധിച്ചിട്ട് കാര്യമില്ല. പ്രശ്നം പരിഹരിക്കണമെന്ന് അപേക്ഷിക്കുന്നു. ഓക്സിജൻ ക്ഷാമക്കാലത്ത് എടുത്ത നിലപാട് പോലെ കണ്ണടച്ച് ഇരുട്ടാക്കരുത്. സമയബന്ധിതമായ പരിഹാരമാണ് ആവശ്യമെന്നും ഉത്തരവാദിത്വമില്ലാത്ത പ്രതികരണമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു