ഇന്ധന വില ഒരാഴ്ചചക്കിടെ അ‍ഞ്ച് തവണ വർദ്ധിപ്പിച്ചു കേന്ദ്രസർക്കാർ .ഡീസലിന് 58 പൈസയും പെട്രോൾ ലിറ്ററിന് 55 പൈസയും വർദ്ധിപ്പിച്ചു

ഒരാഴ്ചചക്കിടെ അ‍ഞ്ച് തവണ വർധിച്ചതോടെ ഇന്ധനവില രാജയത്തെ ജനങ്ങൾക്ക് താങ്ങാനാകുന്നതിനും അപ്പുറം കുതിച്ചുയർന്നു . ഇന്നലെ ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് ഇന്നലെ വർധിച്ചത്. മുന്ന് ദിവസം മുൻപ് ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു

0

ഡൽഹി |അഞ്ച് സംസ്ഥങ്ങളിലെ തെരെഞ്ഞെടുപ്പുകൾക്ക് ശേഷം രാജയത് ഇന്ധന വില കുതിച്ചുയരുകയാണ് . രാജ്യത്ത് അർധ രാത്രിയോടെ ഇന്ധന വില വീണ്ടും ഉയർന്നു.അഞ്ചു സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് വില വർധന താത്കാലികമായി നിർത്തി വസിച്ചിരുന്ന പെട്രോൾ വില 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വൻതോതിൽ ഓരോദിവസവും വർദ്ധിപ്പിച്ചുകൊണ്ടിരിക്കയായിരിന്നു തെരഞ്ഞെടുപ്പിന് ശേഷം ഇത് ആറാം തവണയാണ് വില വർദ്ധിപ്പിക്കയുന്നത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 58 പൈസയാണ് ഉയർത്തിയത് പെട്രോൾ ലിറ്ററിന് 55 പൈസയുടെ വർധനവ് വരുത്തിയിട്ടുണ്ട്.

ഒരാഴ്ചചക്കിടെ അ‍ഞ്ച് തവണ വർധിച്ചതോടെ ഇന്ധനവില രാജയത്തെ ജനങ്ങൾക്ക് താങ്ങാനാകുന്നതിനും അപ്പുറം കുതിച്ചുയർന്നു . ഇന്നലെ ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് ഇന്നലെ വർധിച്ചത്. മുന്ന് ദിവസം മുൻപ് ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധന രാജ്യത്തു നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വൻതോതിൽ വർദ്ധിപ്പിക്കാൻ ഇത് കാരണമാകും

അഞ്ചു സംസ്ഥാങ്ങളിലെ തെരഞ്ഞെടുപ്പിന് മുൻപ് ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും. ക്രൂഡ് ഓയിൽ വില ഉയർന്നിട്ടും രാജ്യത്തെ റീടെയ്ൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാത്തത് എണ്ണക്കമ്പനികൾക്ക് തിരിച്ചടിയായെന്ന് മൂഡിസ് ഇൻവെസ്റ്റർ സർവീസിന്റെ കണക്ക്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികൾക്ക് 2.25 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അതായത് 19000 കോടി ഇന്ത്യൻ രൂപ.

You might also like

-