കേന്ദ്രവഗണന മുഖ്യമന്ത്രിയും മന്ത്രിമാരും ഫെബ്രുവരി 8ന് പ്രക്ഷോപവുമായി ഡൽഹിയിലേക്ക്

ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചു. ഇന്ന് ചേര്‍ന്ന ഇടത് മുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളെയും മുഴുവന്‍ സംസ്ഥാനങ്ങളെയും സമരത്തിലേക്ക് ക്ഷണിക്കും

0

തിരുവനന്തപുരം | കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഫെബ്രുവരി 8ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്താനാണ് ഇടത് മുന്നണിയുടെ തീരുമാനം.കേരള ഹൗസിൽ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തർ മന്ദറിലേക്ക് നീങ്ങും.ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചു. ഇന്ന് ചേര്‍ന്ന ഇടത് മുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളെയും മുഴുവന്‍ സംസ്ഥാനങ്ങളെയും സമരത്തിലേക്ക് ക്ഷണിക്കും. ബിജെപി മുഖ്യമന്ത്രിമാര്‍ക്കും സമരത്തിന് ക്ഷണിച്ച് കത്ത് നല്‍കും. ഡല്‍ഹി സമരം നടക്കുന്ന അതേ ദിവസം കേരളത്തില്‍ ബൂത്ത് തലത്തില്‍ ഇടത് മുന്നണി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും.

എല്‍ഡിഎഫ് സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായ പണം അനുവദിക്കാതെ കേരളത്തില്‍ വികസന മുരടിപ്പ് സൃഷ്ടിക്കുന്നുവെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു

You might also like

-