പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോപം തണുപ്പിക്കാൻ കേന്ദ്രം നീക്കം ആരംഭിച്ചു

നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയാറാക്കാൻ പൊതുചർച്ച നടത്താം എന്ന നിലപാടാകും സർക്കാർ സ്വീകരിക്കുക. മറ്റ് പ്രഖ്യാപിത അജണ്ടകളുമായും നിയമനിർമാണവുമായും സമയബന്ധിതമായി മുന്നോട്ട് പോകാൻ ഇത് അനിവാര്യമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

0

ഡൽഹി :പൗരത്വ നിയമഭേദഗതിക്കെതിരായ വിദ്യാർത്ഥികൾ തുടങ്ങിവച്ച പ്രതിഷേധങ്ങൾ ബഹുജന പ്രക്ഷോഭമായി മാറിയ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രശ്‌നപരിഹാര നീക്കങ്ങൾ സജീവമാക്കി. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയാറാക്കാൻ പൊതുചർച്ച നടത്താം എന്ന നിലപാടാകും സർക്കാർ സ്വീകരിക്കുക. മറ്റ് പ്രഖ്യാപിത അജണ്ടകളുമായും നിയമനിർമാണവുമായും സമയബന്ധിതമായി മുന്നോട്ട് പോകാൻ ഇത് അനിവാര്യമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അമിത്ഷാ തന്നെ അടുത്ത ദിവസം ഇക്കാര്യം വ്യക്തമാക്കും

പൗരത്വ നിയമ ഭേഭഗതി വിഷയത്തിൽ ഇനിയും കൈവിട്ട കളി ഉചിതമാകില്ലെന്നാണ് ബിജെപി വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തന്ത്രപരമായ സമീപനത്തിലേക്ക് ചുവട് മാറ്റാനുള്ള താത്പര്യം പാർട്ടി കേന്ദ്രസർക്കാരിനെ അറിയിച്ചു.അതേസമയം, പ്രക്ഷോഭത്തിന് ഇന്നും രാജ്യതലസ്ഥാനം അടക്കമുള്ള ഇടങ്ങൾ വേദിയാകും. ഡൽഹിയിലെ പ്രതിഷേധങ്ങൾ ഇന്നലെ വൈകിട്ടോടെ ജന്തർമന്ദിർ കേന്ദ്രീകരിച്ചായി മാറി. കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്നലത്തെതിന് സമാനമായ രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും. പശ്ചിമ ബംഗാളിലെ പ്രതിഷേധങ്ങൾക്ക് ഇന്നും മുഖ്യമന്ത്രി മമത ബാനർജിയാകും നേതൃത്വം നൽകുക.

You might also like

-