കോവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികൾക്ക് നൽകുന്ന ധനസഹായത്തിന് കേരളത്തിൽ നിന്നും അപേക്ഷകൾ ലഭിച്ചിട്ടില്ല എന്ന് കേന്ദ്രം
കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായത്തിന് കേരളത്തിൽ നിന്ന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ
കോവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായത്തിന് കേരളത്തിൽ നിന്ന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ.കോവിഡ് മൂലം അച്ഛനും അമ്മയും മരിച്ച് അനാഥരായ കുട്ടികൾക്കാണ് പിഎം കെയേർസ് ഫണ്ടിൽ നിന്ന് സഹായം നൽകുന്നത്. ഡീൻ കുര്യോക്കോസ് എംപിയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതമൂലമാണ് ഇത്തരത്തിൽ അർഹരായവർക്ക് ആനുകൂല്യങ്ങൾ നഷ്ടമാകുന്നതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. അനാഥരായ ഓരോ കുട്ടിക്കും വേണ്ടി 10 ലക്ഷം രൂപയുടെ സഹായമാണ് നൽകുക.18 വയസ് വരെ പ്രതിമാസം സ്റ്റൈപ്പൻഡും, 23 വയസുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും ഈ സ്കീമിൽ ലഭ്യമാകും.കണക്കനുസരിച്ച് ഒമ്പത് കുട്ടികൾക്കാണ് കേരളത്തിൽ കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായത്.