സി ബി ഐ ഇനി കേന്ദ്രസർക്കാറിന്റെ സ്വകാര്യ പോലീസ്

രാജ്യം ഇതുവരെ കാണാത്ത രീതിയിലേക്ക് സി ബി ഐ യുടെ വിശ്വാസ്യത തകർന്നു ,തലപ്പത്തു മുഴുവൻ അഴിമതിക്കാരെ നിയമിച്ചു കഴിഞ്ഞു ഇപ്പോൾ സി ബി ഐ വെറും കാക്കിയിട്ട ആർ എസ് എസ് കാർ എന്ന് വിശേഷിപ്പിക്കാംകോടാനുകോടികളുടെ കോടികളുടെ തട്ടിപ്പ് ആരോപണം നേരിടുന്ന മുന്‍ ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിനെതിരെ കേസെടുത്തതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സുധാന്‍ശു മിശ്രയെ സ്ഥലംമാറ്റി.

0

ഡല്‍ഹി::സി ബി ഐ യെ കേന്ദ്റസർക്കാർ എങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന് തെളിയിച്ചു കഴിഞ്ഞു രാജ്യം ഇതുവരെ കാണാത്ത രീതിയിലേക്ക് സി ബി ഐ യുടെ വിശ്വാസ്യത തകർന്നു ,തലപ്പത്തു മുഴുവൻ അഴിമതിക്കാരെ നിയമിച്ചു കഴിഞ്ഞു ഇപ്പോൾ സി ബി ഐ വെറും കാക്കിയിട്ട ആർ എസ് എസ് കാർ എന്ന് വിശേഷിപ്പിക്കാംകോടാനുകോടികളുടെ കോടികളുടെ തട്ടിപ്പ് ആരോപണം നേരിടുന്ന മുന്‍ ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിനെതിരെ കേസെടുത്തതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സുധാന്‍ശു മിശ്രയെ സ്ഥലംമാറ്റി. യുഎസില്‍ ചികിത്സയിലുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതേകേസില്‍ സിബിഐക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥാനചലനം. സിബിഐയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്.

പ്രമാദമായ കേസില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിറ്റേന്ന് തന്നെ മിശ്രയെ സ്ഥലം മാറ്റുകയായിരുന്നു. പകരം കൊല്‍ക്കത്തയിലെ സാമ്പത്തിക സെല്‍ വിഭാഗം എസ്പി ബിശ്വജിത് ദാസിനാണ് ചുമതല നല്‍കിയിരിക്കുന്നത്.
ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വിഡിയോകോണ്‍ ഉടമ വേണുഗോപാല്‍ ധൂത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് സിബിഐ കഴിഞ്ഞദിവസം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാങ്കിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെയും എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സിബിഐ കേസെടുത്ത വിവരമറിഞ്ഞ് ധനമന്ത്രി ബ്ലോഗിലും ട്വിറ്ററിലും വിമര്‍ശിച്ച് രംഗത്തുവരികയായിരുന്നു. കേസെടുത്ത നടപടിയെ ‘അന്വേഷണാത്മക സാഹസം’ എന്നാണ് ജെയ്റ്റ്‌ലി ബ്ലോഗില്‍ പരിഹസിച്ചത്. ഇന്‍വെസ്റ്റിഗേറ്റീവ് അഡ്വഞ്ചറിസവും പ്രൊഫഷണല്‍ ഇന്‍വെസ്റ്റിഗേഷനും തമ്മില്‍ മൗലികമായ വ്യത്യാസമുണ്ടെന്ന് ജെയ്റ്റ്‌ലി ഫേസ്ബുക്കിലും കുറിച്ചിട്ടുണ്ട്.


നിയമപരമായ തെളിവുകളില്ലാതെ അന്വേഷണം നടത്തുന്നത് വ്യക്തികളെ തേജോവധം ചെയ്യാന്‍ മാത്രമേ ഉപകരിക്കൂ എന്നായിരുന്നു ജെയ്റ്റ്‌ലി ട്വിറ്ററില്‍ കുറിച്ചത്. കാടടച്ചുള്ള അന്വേഷണത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളെ പ്രതിചേര്‍ക്കരുതെന്നും ജെയ്റ്റലി എഴുതി.
ധനകാര്യമന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയലും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തു. പിറ്റേന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഇതെല്ലാം സ്ഥാനചലനം കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിലൂടെ നടന്നതെന്ന് വ്യക്തമാക്കുന്നതായാണ് വിമര്‍ശനം ഉയരുന്നത്.
ചികിത്സയ്ക്കായി വിദേശത്തുള്ള മന്ത്രി രാജ്യത്തെ ഒരു സുപ്രധാന തട്ടിപ്പ് കേസില്‍ ഇത്തരത്തില്‍ പ്രതികരിച്ചത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇത്തരത്തില്‍ സിബിഐയുടെ അന്വേഷണ രീതിയെ വിമര്‍ശിക്കുന്നത് ഏജന്‍സിയുടെ സ്വതന്ത്ര സ്വഭാവത്തെ ബാധിക്കുമെന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. അന്വേഷണത്തിലിരിക്കുന്ന ഒരു കേസില്‍ കേന്ദ്ര ധനമന്ത്രി അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. ജെയ്റ്റ്‌ലിയുടെ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ, ജയറാം രമേശ് തുടങ്ങിയവരും രംഗത്തെത്തി.

സുപ്രധാന കേസായിട്ടും എസ്പി സുധാന്‍ശു മിശ്രയുടെ കീഴില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങിയെന്ന വിശദീകരണമാണ് സിബിഐ വൃത്തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. റെയ്ഡ് വിവരം ചോര്‍ത്തിയത് സുധാന്‍ശു മിശ്ര ആണെന്നും സംശയമുണ്ട്. മിശ്രക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്നും അന്വേഷണം ഇഴഞ്ഞു നീങ്ങിയതിലും മിശ്രക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും സിബിഐ വ്യക്തമാക്കി.
2008 ഡിസംബറില്‍ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ദൂതും ചേര്‍ന്ന് നുപവര്‍ റിന്യൂവബിള്‍സ് എന്ന പേരില്‍ പാരമ്പര്യേതര ഊര്‍ജ കമ്പനിയുണ്ടാക്കി. ഇതില്‍ ഇരുകൂട്ടര്‍ക്കും തുല്യപങ്കാളിത്തമായിരുന്നു. 2012ല്‍ ഇരുപതോളം ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വീഡിയോകോണ്‍ 40,000 കോടി രൂപയുടെ കടമെടുത്തു. ഇതില്‍ 3,250 കോടി രൂപ നല്‍കിയത് ഐസിഐസിഐ ബാങ്കായിരുന്നു. ഈ വായ്പാ ഇടപാട് നടന്ന് ആറ് മാസങ്ങള്‍ക്കു ശേഷം നുപവര്‍ റിന്യൂവബിള്‍സില്‍ ദീപക് കൊച്ചാര്‍ ഭൂരിപക്ഷം ഓഹരികളുടെ ഉടമയായി. ഈ ഇടപാടാണ് അന്വേഷണ നിഴലിലായത്. സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ തട്ടിപ്പ് വ്യക്തമായിരുന്നു..സി ബി ഐ ബി ജെ പി യുടെ സ്വകാര്യ സെക്യൂരിറ്റി ഏജൻസി എന്ന രീതിയിൽ അധഃപതിച്ചിരിക്കുകയാണ്

You might also like

-