റഫാല്‍ ഇടപാട്: സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ധനമന്ത്രാലയത്തിനും കൈമാറി. രാഷ്ട്രപതി ഈ റിപ്പോര്‍ട്ട് ലോക്സഭ സ്പീക്കര്‍ക്കും രാജ്യസഭ ചെയര്‍മാനും കൈമാറും. ബുധനാഴ്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പൂര്‍ത്തിയാവും. റിപ്പോര്‍ട്ട് അനുകൂലമാണെങ്കില്‍ നാളെത്തന്നെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നേക്കും
ഡൽഹി ;റഫാല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ നാളെയോ മറ്റന്നാളോ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചേക്കും.രാഷ്ട്രീയലോകം ഉറ്റുനോക്കുന്ന റിപ്പോര്‍ട്ടാണ് സി.എ.ജി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രതിരോധ ഇടപാടുകളുടെ പരിശോധനയാണ് സി.എ.ജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെങ്കിലും റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും നിരീക്ഷണങ്ങളുമാകും ഏറ്റവും ശ്രദ്ധേയം. ഇടപാടുകള്‍ നടപടിക്രമങ്ങള്‍ പാലിച്ചാണോ, സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്നിവയാണ് പ്രാഥമികമായി പരിശോധിക്കപ്പെടുക. റഫാലിന്റെ വില വിവരങ്ങള്‍ സംബന്ധിച്ച നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമോ എന്ന് വ്യക്തമല്ല.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ധനമന്ത്രാലയത്തിനും കൈമാറി. രാഷ്ട്രപതി ഈ റിപ്പോര്‍ട്ട് ലോക്സഭ സ്പീക്കര്‍ക്കും രാജ്യസഭ ചെയര്‍മാനും കൈമാറും. ബുധനാഴ്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പൂര്‍ത്തിയാവും. റിപ്പോര്‍ട്ട് അനുകൂലമാണെങ്കില്‍ നാളെത്തന്നെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നേക്കും. യു.പി.എ കരാര്‍ റദ്ദാക്കി പുതിയ കരാര്‍ കൊണ്ടുവരാന്‍ തീരുമാനിച്ച കാലത്ത് ധനമന്ത്രാലയ സെക്രട്ടറിയായിരുന്ന നിലവിലെ സി.എ.ജി രാജീവ് മെഹ്റിഷിയുടെ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയില്‍ കോണ്‍ഗ്രസ് സംശയം ഉയര്‍ത്തിയിട്ടുണ്ട്.