ഭൂപതിവ് നിയമത്തിലെ വിവാദ ചട്ടം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ ഭേദഗതി ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു
1964 ഭൂ പതിവ് ചട്ടത്തിലെ നാലാം ചട്ടം പരിഷകരിക്കുന്നതിണ് സർക്കാരിന് അധികാരം നൽകുന്നതാണ് ബിൽ. ഭൂ പതിവ് നിയമത്തിലെ നാലാം ചട്ടത്തിൽ പുര വച്ചു താമസിക്കുന്നതിനും കൃഷിക്കും മാത്രമായാണ് പട്ടയം അനുവദിച്ചിട്ടുള്ളത് , ലാൻഡ് അസൈമെന്റ് പട്ടയങ്ങളിൽ ഗാർഹികേതര നിർമ്മാണങ്ങൾക്ക് വിലക്കുണ്ട്
തിരുവനന്തപുരം |1960 ലെ യും 1993 ളെയും ഭൂ പതിവ് നിയമ ഭേദഗതി ബില്‍ പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ അവതരിപ്പിക്കാൻ ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി .ഇതുമായി ബന്ധപെട്ടു റവന്യൂ വകുപ്പ് ഉണ്ടാക്കിയ കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. 1964 ഭൂ പതിവ് ചട്ടത്തിലെ നാലാം ചട്ടം പരിഷകരിക്കുന്നതിണ് സർക്കാരിന് അധികാരം നൽകുന്നതാണ് ബിൽ. ഭൂ പതിവ് നിയമത്തിലെ നാലാം ചട്ടത്തിൽ പുര വച്ചു താമസിക്കുന്നതിനും കൃഷിക്കും മാത്രമായാണ് പട്ടയം അനുവദിച്ചിട്ടുള്ളത് , ലാൻഡ് അസൈമെന്റ് പട്ടയങ്ങളിൽ ഗാർഹികേതര നിർമ്മാണങ്ങൾക്ക് വിലക്കുണ്ട് .സംസ്ഥാനത്തെ 14 ജില്ലകളിലും 1964 ലിന് ശേഷം ലാൻഡ് ലക്ഷക്കണക്കിന് ആളുകൾക്ക് അസൈമെന്റ് പട്ടയങ്ങൾ വിതരണം ചെയ്തട്ടുണ്ട് . ഇപ്രകാരം വിതരണം ചെയ്യപ്പെട്ട പട്ടയങ്ങളിൽ സംസ്ഥാനത്താകെ വ്യാപാരസ്ഥാപങ്ങളടക്കമുള്ള വിധ നിർമ്മാണങ്ങൾ ഉണ്ടായിട്ടുണ്ട് . മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ലാൻഡ് ദേഷ്യമെന്റ് പട്ടയങ്ങളിലെ ചട്ടവിരുദ്ധ നിർമങ്ങൾക്കെതിരെ നടപടി ആരംഭിക്കുകയൂം ഇതുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയുടെ പരിഗണനയിൽ എത്തുകയും ചെയതോടെയാണ് 1960 ലെ ഭൂപതിവ് നിയമം വിവാദമാകുന്നത്.
1964 ലെ ചട്ട പ്രകാരം പട്ടയ ലഭിച്ച ഭൂമിയിൽ വീട് വെയ്ക്കുന്നതിനും, കാർഷിക ആവശ്യങ്ങൾക്കും മാത്രമാണ് ഭൂതല അവകാശം. എന്നാൽ
ഗാർഹികേതര നിർമ്മാണം ,ഖനനം ഉൾപ്പടെയുള്ള ഭൂമിയുടെ പട്ടയവ്യവസ്ഥക്ക് വിരുദ്ധമാണ് . കലാകാരണപെട്ട നിയമം ഭേദഗതി ചെയ്യുമെന്ന് ഇടതു സർക്കാർ കഴിഞ്ഞ ഏഴുവര്ഷത്തിലധികമായി പറഞ്ഞിരുന്നു വെങ്കിലും. റവന്യൂ വകുപ്പിന്റെ നിക്ഷപിത താല്പര്യം മൂലം ചട്ട ഭേദഗതി പ്രഖ്യപനങ്ങളിൽ ഒതുങ്ങുങ്ങുകയായിരുന്നു . കേരളത്തിൽ 1964 ലെ ചട്ട വ്യവസ്ഥകൾ ലംഘിച്ചു നിർമ്മിച്ചിട്ടുള്ള 34 ലക്ഷത്തിലധിയകം ഗാർഹികേതര നിർമ്മാണങ്ങൾ ഉണ്ടെന്നാണ് കണക്ക് ചട്ടഭേദഗതിയിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ .ബില്ല് മായി ബന്ധപ്പെട്ട കൂടുതൽ വിവരണങ്ങൾ പുറത്തു വിട്ടില്ല 1960 ലാൻഡ് അസൈൻമെന്റ് നിയമമാണോ 1964 ലെ ചാട്ടമാണോ ഭേതഗതിചെയ്യുക എന്നത് സംബന്ധിച്ച് വിശദികരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല . ചട്ടത്തിൽ നിന്നുമൊഴുവാക്കുന്ന ഭൂമിയുടെ അളവിൽ ചട്ടം കൊണ്ടുവരുമായോ എണ്ണത്തിലും വ്യകതയില്ല .l