ഇടതു തുടർ ഭരണം രണ്ടപിണറായി മന്ത്രി സഭ അധികാരമേറ്റു
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. മലയാളത്തിലേയും രാജ്യത്തേയും പ്രമുഖ കലാകാരൻമാർ ഒരുക്കിയ കലാവിരുന്നും ആശംസകളും കോർത്തിണക്കി സംവിധായകൻ ടി.കെ.രാജീവ് കുമാർ നവകേരള സംഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്.
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ മന്ത്രിസഭാ അധികാരമേറ്റു 42 വർഷത്തിനിടയിൽ കേരളത്തിൽ തുടർഭരണം നേടിയ ആദ്യമുഖ്യമന്ത്രിയായി പിണറായി വിജയൻ എന്ന ഹ്യതി ഇനി പിണറായി വിജയന് ഇടത്തുമെന്നണിക്കും സ്വന്തം . കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായിക്ക് സത്യവാചകങ്ങൾ ചൊല്ലികൊടുത്തു.2016 മെയ് 25-നാണ് കേരളത്തിൻ്റെ 12-ാം മുഖ്യമന്ത്രിയായി പിണറായി ഇതേ വേദിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചെയ്തത്. അഞ്ച് വർഷത്തിനിപ്പുറം അതേവേദിയിൽ ചരിത്രം വിജയം നേടി പിണറായി രണ്ടാമൂഴത്തിൽ അധികാരമേറ്റു. ഗവർണർ ചൊല്ലിയ സത്യവാചകം ഏറ്റു ചൊല്ലിയ പിണറായി സഗൌരവമാണ് സത്യപ്രതിജ്ഞ ചെയ്തത്
ആദ്യം പിണറായി വിജയൻ മുഖ്യമന്ത്രിയായി സഗൗരവം പ്രതിജ്ഞയെടുത്തു.തുടർന്ന് സിപിഐയിൽ നിന്ന് റെവന്യു മന്ത്രിയായി കെ.രാജൻ സഗൗരവ പ്രതിജ്ഞ ചെയ്തു. പിന്നാലെ മറ്റ് ഘടകകക്ഷി മന്ത്രിമാരും ഇതിന് പിന്നാലെ അക്ഷരമാല ക്രമത്തിലുമാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്.
റോഷി അഗസ്റ്റിൻ ജനവിഭവ് വകുപ്പ് മന്ത്രിയായി ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ.കൃഷ്ണൻകുട്ടി വൈദ്യുതിവകുപ്പ് മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. എ.കെ ശശീന്ദ്രൻ വനം വകുപ്പ് മന്ത്രിയായി സഗൗരവ പ്രതിജ്ഞയും, അഹമ്മദ് ദേവർകോവിൽ അല്ലാഹുവിന്റെ നാമത്തിൽ തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആന്റണി രാജു ഗതാഗത മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
അബ്ദുൾ റഹ്മാൻ സ്പോര്‍ട്സ്, ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
ജി ആർ അനിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രിയായി സഗൗരവം പ്രതിജ്ഞ ചെയ്തു. ധനകാര്യ മന്ത്രിയായി കെ.എൻ.ബാലഗോപാലും, ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ആർ.ബിന്ദുവും, മൃഗസംരക്ഷണം, ക്ഷീരവികസനം, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രിയായി ജെ ചിഞ്ചുറാണിയും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.
എക്സൈസ് മന്ത്രിയായി എം.വി ഗോവിന്ദനും, പൊതുമരാമത്ത് മന്ത്രിയായി മുഹമ്മദ് റിയാസും സഗൗരവത്തിൽ സത്യപ്രതിജ്ഞ ചെയ്തു. പി പ്രസാദ് കൃഷി മന്ത്രിയായും, കെ രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ആന്റണി രാജു, വി. അബ്ദുറഹ്മാൻ, വീണ ജോർജ് എന്നിവർ ദൈവനാമത്തിലും അഹമ്മദ് ദേവർകോവിൽ, വി. അബ്ദുറഹ്മാൻ എന്നിവർ അല്ലാഹുവിന്റെ നാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാർ സെക്രട്ടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. ഗവർണർ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം ഇറക്കും.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. മലയാളത്തിലേയും രാജ്യത്തേയും പ്രമുഖ കലാകാരൻമാർ ഒരുക്കിയ കലാവിരുന്നും ആശംസകളും കോർത്തിണക്കി സംവിധായകൻ ടി.കെ.രാജീവ് കുമാർ നവകേരള സംഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്. എ.ആർ.റഹ്മാൻ, കെ.ജെ.യേശുദാസ്, മമ്മൂട്ടി, മോഹൻലാൽ, കെ.എസ്.ചിത്ര, സുജാത,എംജി ശ്രീകുമാർ തുടങ്ങിയ പ്രശസ്തരായ 52 കലാകാരൻമാർ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു.
കോവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം അനുവദിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാരോപിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിരുന്നു. അഞ്ഞൂറ് പേർ പരിപാടിക്കുണ്ടാവും എന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചതെങ്കിലും നാനൂറ് പേരില്‍ താഴെ മാത്രമേ ചടങ്ങിനെത്തിയുള്ളൂ. സത്യപ്രതിജ്ഞാച്ചടങ്ങ് സർക്കാർ വെബ്സൈറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലൈവായി കാണുന്നതിന് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സൗകര്യമൊരുക്കിയിരുന്നു. മതസാമൂഹിക രംഗത്തെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.