കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പോളിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും ,മുന്നണികൾ പ്രഖ്യപിച്ച ഹർത്താൽ തുടങ്ങി
വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി. 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം മരിച്ച സാഹചര്യത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്
മാനന്തവാടി | വയനാട് പുൽപ്പള്ളി ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പാക്കം സ്വദേശി പോളിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കുറുവാ ദ്വീപിൽ വനം വകുപ്പിലെ സുരക്ഷാജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മൂന്ന് മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രി തന്നെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. ആശ്രിതർക്ക് ജോലി, ധനസഹായം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കാൻ സാധ്യതയുണ്ട്..
അതേസമയം വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി. 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം മരിച്ച സാഹചര്യത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങൾ അടക്കം തടയുമെന്ന് ഹര്‍ത്താൽ അനുകൂലികൾ വ്യക്തമാക്കിയിട്ടുണ്ട്.കാട്ടാന അക്രമണത്തിനെതിരെ നടപടിയെടുക്കേണ്ടവർ നടപടി സ്വീകരിക്കാതെ ജനൈക്യ പ്രക്ഷോപം മറികടക്കാൻ വേണ്ടി പ്രഖ്യപിച്ചിട്ടുള്ള ഹർത്താലുമായി സ്വതന്ത്ര കർഷക സംഘടനകൾ സഹകരിക്കുന്നില്ല .
പാക്കം ചേകാടി റൂട്ടിൽ കുറുവാദീപിനു സമീപത്ത് ഇന്നലെ രാവിലെയാണ് കാട്ടാന ഫോറെസ്റ്റ് ഗൈഡ് പോളിനെ ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്നാണ് ആന പിന്തിരിഞ്ഞത്.വയറിനു ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പോളിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളാവൂകയായിരുന്നു. വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുവാൻ വൈകിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ഉണ്ടായി. എയർ ലിഫ്റ്റ് ചെയ്യുമെന്ന് തീരുമാനം ഉണ്ടായെങ്കിലും കിടത്തി കൊണ്ടുപോകാൻ സൗകര്യമില്ലാത്തതിനാൽ റോഡ് മാർഗ്ഗം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റുവനായി തീരുമാനിച്ചു. മാനന്തവാടിയിൽ നിന്ന് പന്ത്രണ്ടരയോടു കൂടി ആംബുലൻസ് പുറപ്പെട്ടു. പക്ഷേ, പോളിന്റെ ജീവൻ രക്ഷിക്കാനായില്ല. മികച്ച ചികിത്സ ലഭിച്ചിരുന്നെങ്കിൽ അച്ഛൻ മരിക്കില്ലായിരുന്നു എന്ന് പോളിന്റെ മകൾ സോന പറഞ്ഞു.