സെൽഫി എടുക്കുന്നതിനിടെ കല്ലടയാറിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

10 ക്ലാസ് വിദ്യാർത്ഥിനിയാണ് അപർണ്ണ ഇന്നലെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്.പെൺകുട്ടി ഒഴുക്കിൽപ്പെട്ട സ്ഥലത്തു നിന്നും രണ്ട് കിലോ മീറ്റർ മാറി പട്ടാഴി പൂക്കുന്നിമല കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

0

പത്തനംതിട്ട | സെൽഫി എടുക്കുന്നതിനിടെ കല്ലടയാറിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കൂടൽ സ്വദേശി അപർണയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. 10 ക്ലാസ് വിദ്യാർത്ഥിനിയാണ് അപർണ്ണ ഇന്നലെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്.പെൺകുട്ടി ഒഴുക്കിൽപ്പെട്ട സ്ഥലത്തു നിന്നും രണ്ട് കിലോ മീറ്റർ മാറി പട്ടാഴി പൂക്കുന്നിമല കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണി മുതൽ വിദ്യാർത്ഥിനിയ്‌ക്കായുള്ള ഊർജ്ജിത തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചൂണ്ടയിട്ടു കൊണ്ട് ഇരുന്നവരാണ് മൃതദേഹം കണ്ടത്. ഉടനെ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.

ഫയർഫോഴ്‌സിന്റെ പ്രത്യേക സംഘമായിരുന്നു തിരച്ചിൽ നടത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.ഇന്നലെ ഉച്ചയോടെയായിരുന്നു കുട്ടി ഒഴുക്കിൽപ്പെട്ടത്. കൂട്ടുകാരിയ്‌ക്കും സഹോദരനുമൊപ്പമായിരുന്നു കുട്ടി കല്ലടയാറിൽ എത്തിയത്. പാറയ്‌ക്ക് മുകളിൽ നിന്നും സെൽഫി എടുക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. അപർണ്ണയ്‌ക്കായി നാട്ടുകാരും പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

You might also like

-