മുന്നാറിൽ പുഴയിൽ കാണാതായ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി.
ശരവണൻ അടക്കമുള്ള ഏഴുപേരുടെ സംഘമാണ് മൂന്നാറിലെത്തിയത്. പള്ളിവാസൽ പവ്വർ ഹൗസിന് സമീപമാണ് സംഭവം.
മൂന്നാർ| പള്ളിവാസൽ ആറ്റുകാടിന് സമീപം പുഴയിൽ കാണാതായ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് ചെന്നൈ സ്വദേശി ചരൺ ആണ് മരിച്ചത്. ശരവണനും മറ്റൊരു സുഹൃത്തും ഒരുമിച്ചാണ് നടക്കാൻ പോയത്. നടന്ന ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ശരവണൻ അടക്കമുള്ള ഏഴുപേരുടെ സംഘമാണ് മൂന്നാറിലെത്തിയത്. പള്ളിവാസൽ പവ്വർ ഹൗസിന് സമീപമാണ് സംഭവം.സമീപത്തെ റിസോർട്ടിൽ താമസിച്ച സംഘത്തിലെ 2 പേർ രാവിലെ മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയിരുന്നു. ഇതില്‍ ശരവണന് ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് നിഗമനം. പൊലീസും മൂന്നാറിൽ നിന്നുള്ള അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽനടത്തിയാണ് മൃതദേഹം കണ്ടെത്തിയത്