”രാധാകൃഷ്ണാ, അങ്ങനെ വല്ല മോഹവുമുണ്ടെങ്കില്‍ മനസില്‍ വച്ചാല്‍ മതി; എന്നെ ചവിട്ടാന്‍ ആ കാലിനത്ര ശക്തി പോരാ”അതിനുള്ള ശേഷി ആ കാലിനില്ല,ബൂട്ടിട്ട കാലുകൊണ്ടു ധാരാളം ചവിട്ടു കൊണ്ട ശരീരമാണിത്’ പിണറായി

ഒരു ‘പിത്താട്ടവും’ സമ്മതിക്കില്ല. ക്രമിനിലുകളെ ഇറക്കിയാല്‍ അതിനെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്ന് മലപ്പുറത്ത് സിപിഎം യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി

0

തിരുവനതപുരം ;തന്നെ ചവിട്ടി അറബിക്കടലിലെറിയുമെന്ന് പറഞ്ഞ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി,എല്ലാ മതവിശ്വാസികളും വരുന്ന ശബരിമല ക്ഷേത്രത്തെ തകര്‍ക്കുന്നതിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് കുറച്ചു ദുഷ്‌കരമായ ജോലിയാണ്. ദേവസ്വം ബോര്‍ഡാണ് ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. സര്‍ക്കാരിന് ക്രമസമാധാനം ഉറപ്പു വരുത്താന്‍ ബാധ്യതയുണ്ട്. അതു കൊണ്ട് ഒരു ‘പിത്താട്ടവും’ സമ്മതിക്കില്ല. ക്രമിനിലുകളെ ഇറക്കിയാല്‍ അതിനെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്ന് മലപ്പുറത്ത് സിപിഎം യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി

ശബരിമലയില്‍ സൗകര്യങ്ങള്‍ ഇല്ലെന്ന വലിയ കണ്ടുപിടിത്തമാണ് യുഡിഎഫ് സംഘം നടത്തിയിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പുണ്ടായ പ്രളയത്തിന്റെ പുനര്‍നിര്‍മാണ പദ്ധതികളില്‍ പ്രഥമ പരിഗണന സര്‍ക്കാര്‍ ശബരിമലയ്ക്ക് നല്‍കിയിരുന്നു. ഇതിന്റെ നിര്‍മ്മാണം ടാറ്റയ്ക്ക് നല്‍കി. വീണ്ടും പ്രളയമുണ്ടായത് നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്തെങ്കിലും കുറവുണ്ടെങ്കില്‍ പരിഹരിക്കുന്നതിനുള്ള നടപടിയെടുക്കും.

ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്കും യോഗത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കി. ഒരു ബിജെപി നേതാവ് പറഞ്ഞത് തന്നെ ചവിട്ടി കടലിലിടുമെന്നാണ്. അതിനുള്ള ശേഷി ആ കാലിനില്ല,ബൂട്ടിട്ട കാലുകൊണ്ടു ധാരാളം ചവിട്ടുകൊണ്ട ശരീരമാണിത്. രാധാകൃഷ്ണന് കേറിക്കളിക്കാനുള്ള ശരീരമാണെന്ന് കണക്കാക്കണ്ട. അങ്ങിനെ വല്ല മോഹവുമുണ്ടെങ്കില്‍ മനസില്‍ വെച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

You might also like

-