നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ ഹനുമാന്റെ ജാതി പറഞ്ഞ് ദളിത് വോട്ട് പിടിക്കാനുളള ശ്രമവുമായി ബിജെപി

‘ഹനുമാന്‍ ഒരു ആദിവാസിയായിരുന്നു. അദ്ദേഹം വനത്തിലായിരുന്നു താമസിച്ചിരുന്നത്. ഇന്ത്യയിലെ എല്ലാ സമുദായക്കാരേയും ഒന്നിച്ച് നിര്‍ത്താന്‍ ഹനുമാന്‍ പ്രയത്‌നിച്ചു. ഇത് ശ്രീരാമന്റെ ആഗ്രഹമായിരുന്നു എന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന് ഇതില്‍ നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തെ പോലെ ആ ആഗ്രഹം നടപ്പിലാക്കും വരെ നമ്മളും വിശ്രമിക്കാന്‍ പാടില്ല,’- യോഗി പറഞ്ഞു.

0

നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ ഹനുമാന്റെ ജാതി പറഞ്ഞ് ദളിത് വോട്ട് പിടിക്കാനുളള ശ്രമവുമായി ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. ഹനുമാന്‍ ആദിവാസി ദളിതന്‍ ആണെന്നും അതുകൊണ്ട് ഓരോ ആദിവാസിയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും യോഗി അല്‍വാറില്‍ പ്രചാരണത്തിനിടെ ആവശ്യപ്പെട്ടു.

‘ഹനുമാന്‍ ഒരു ആദിവാസിയായിരുന്നു. അദ്ദേഹം വനത്തിലായിരുന്നു താമസിച്ചിരുന്നത്. ഇന്ത്യയിലെ എല്ലാ സമുദായക്കാരേയും ഒന്നിച്ച് നിര്‍ത്താന്‍ ഹനുമാന്‍ പ്രയത്‌നിച്ചു. ഇത് ശ്രീരാമന്റെ ആഗ്രഹമായിരുന്നു എന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന് ഇതില്‍ നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തെ പോലെ ആ ആഗ്രഹം നടപ്പിലാക്കും വരെ നമ്മളും വിശ്രമിക്കാന്‍ പാടില്ല,’- യോഗി പറഞ്ഞു.

രാമഭക്തന്മാര്‍ എല്ലാവരും ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുമെന്നും രാവണ ഭക്തന്മാര്‍ മാത്രമാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയെന്നും യോഗി അവകാശപ്പെട്ടു. ശ്രീരാമന്റെ പേര് ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വോട്ട് പിടിക്കാനുള്ള തീവ്രശ്രമം നടത്തുന്നത്. ദളിത് വോട്ട് പിടിക്കാന്‍ ശ്രീരാമന്റെ കടുത്ത ഭക്തനായ ഹനുമാനെയും കൂട്ടുപിടിച്ചിരിക്കുകയാണ് ഇത്തവണ ബിജെപി.

You might also like

-