യേശുക്രിസ്തുവിന്റെ പ്രതിമനിര്‍മിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപിയും ആര്‍.എസ്.എസും.

തിങ്കളാഴ്ച നടന്ന പ്രതിഷേധമാര്‍ച്ചില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.

0

കര്‍ണാടകയിലെ കനകപുരയില്‍ 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമനിര്‍മിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപിയും ആര്‍.എസ്.എസും. കനകപുര ചലോ എന്നപേരില്‍ തിങ്കളാഴ്ച നടന്നപ്രതിഷേധമാര്‍ച്ചില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.

13 പടികള്‍ ഉള്‍പ്പെടെ പ്രതിമയുടെ ഉയരം 114 അടിയാണ്. പടികളുടെ നിര്‍മാണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമകളില്‍ ഒന്നായിരിക്കും കര്‍ണാടകയിലെ കനകപുരയില്‍ ഉയരുന്നത്

സമാധാനം പുനസ്ഥാപിക്കാനായി 1000 പോലീസുകാരെയാണ് പ്രദേശത്ത് നിയോഗിച്ചത്.
ശിവകുമാറിന്റെ നിയോജകമണ്ഡലത്തിലെ ക്രിസ്ത്യാനികള്‍ ആധിപത്യം പുലര്‍ത്തുന്ന ഗ്രാമമായ ഹരോബെലെയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ഏകദേശം 400 വര്‍ഷത്തോളമായി ഇവിടെ ഈ സമൂഹം ജീവിച്ചുവരുന്നു.ക്രിസ്മസ് ദിനത്തില്‍ പ്രതിമ നിര്‍മിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിമ നിര്‍മിക്കുന്ന ട്രസ്റ്റിന് ഡി.കെ ശിവകുമാര്‍ കൈമാറി.

You might also like

-