വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു.
ബാണാസുര സാഗറിന്റെ ജലനിര്‍ഗ്ഗമന പാതയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. മാനന്തവാടി പനമരം പുഴകളില്‍ ജലനിരപ്പ് ഉയരും. 8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം, എന്ന നിലയിലാണ് തുറന്നത്.ബാണാസുര സാഗറിന്റെ ജലനിര്‍ഗ്ഗമന പാതയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം പ്രളയക്കാലത്ത് ബാണാസുര സാഗര്‍ അണക്കെട്ട് കാര്യമായ മുന്നറിയിപ്പില്ലാതെ തുറന്നത് കെടുതിക്കിടയാക്കിയെന്ന് വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു.
കര്‍ണ്ണാടകയിലെ കബിനി അണക്കെട്ടില്‍ നിന്ന് നിലവില്‍ പരമാവധി വെള്ളം തുറന്ന് വിടുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് തുറന്ന് വിട്ടതിനേക്കാള്‍ അധികം ജലം ഈ വര്‍ഷം കബിനി അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്നുണ്ട്. മൈസൂരു ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുമുണ്ട്.