ദത്തുവിവാദം കോടതി നടപടികൾ നാളെ തീർന്നാൽ നാളെ തന്നെ കുഞ്ഞിനെ അനുപമക്ക് കൈമാറും
കോടതി നടപടികൾ നാളെ തീർന്നാൽ നാളെ തന്നെ കുഞ്ഞിനെ അനുപമക്ക് കൈമാറും. 30 നാണ് കേസ് ഇനി തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്. സാങ്കേതിക നടപടിക ക്രകമങ്ങൾ കൂടി കഴിയുന്നതോടെ അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ ഒടുവിൽ യഥാർത്ഥ അമ്മയ്ക്കും അച്ഛനും കിട്ടുകയാണ്
തിരുവനന്തപുരം: വിവാദ ദത്തുകേസില്‍ കുഞ്ഞിന്‍റെ യഥാർത്ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞത് സിഡബ്ള്യുസി നാളെ കോടതിയെ അറിയിക്കും. തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ആന്ധ്രാ ദമ്പതകിൾക്ക് ദത്ത് നൽകാനായി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ക്ഷൻ ഡിക്ളറേഷൻ സർട്ടിഫിക്കറ്റ് പിൻവലിക്കും. കോടതി നടപടികൾ നാളെ തീർന്നാൽ നാളെ തന്നെ കുഞ്ഞിനെ അനുപമക്ക് കൈമാറും. 30 നാണ് കേസ് ഇനി തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്. സാങ്കേതിക നടപടിക ക്രകമങ്ങൾ കൂടി കഴിയുന്നതോടെ അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ ഒടുവിൽ യഥാർത്ഥ അമ്മയ്ക്കും അച്ഛനും കിട്ടുകയാണ്. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്. ഫലം വന്നതിന് പിന്നാലെ അനുപമയും അജിത്തും നിർമ്മലാ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടിരുന്നു.
അതേസമയം അനുപമയുടെ കുഞ്ഞാണെന്ന് ശാസ്ത്രീയമായി തന്നെ തെളിഞ്ഞതിൽ സന്തോഷമെന്ന് മന്ത്രി വീണ ജോർജ്. ആഗ്രഹിച്ചതും ഇതാണ് . DNA പരിശോധന ഫലം ഉടൻ തന്നെ കുടുംബ കോടതിയെ അറിയിക്കേണ്ടതുണ്ട്. വകുപ്പ്തല അന്വേഷണം കൃത്യമായി നടന്നിട്ടുണ്ട്. അടുത്ത ദത്ത് നടപടികളിൽ ആന്ധ്രദമ്പതികൾക്ക് മുൻഗണന നൽകും. ഇക്കാര്യം സർക്കാർ അവരെ അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ” കുഞ്ഞ് ശിശു ക്ഷേമസമിതിയിൽ എത്തപ്പെട്ടപ്പോൾ തൊട്ടുള്ള കാര്യങ്ങളാണ് വകുപ്പിൻ്റെ കീഴിൽ വരുന്നത്. അന്വേഷണം സൂക്ഷ്മമായും കൃത്യമായും നടന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളും അന്വേഷിച്ചിട്ടുണ്ട്” – മന്ത്രി പറഞ്ഞു. വകുപ്പുതല അന്വേഷണം പൂർത്തിയായെന്നും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.