‘ജോലിക്കു വേണ്ടി ഓട്ടംനിർത്തി നീതിക്കുവേണ്ടി ഓട്ടം തുടരും ,സ്ഥാനാര്‍ഥിയാകുമെന്ന സൂചനയുമായി ജേക്കബ് തോമസ്
ജേക്കബ് തോമസ് സ്ഥാനാര്‍ഥിയാകുമെന്ന് ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്ബും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ ജേക്കബ് തോമസ് സര്‍വീസില്‍നിന്നു വിരമിക്കാനുള്ള അപേക്ഷ ചീഫ് സെക്രട്ടറിക്ക് കൈമാറി.
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത പരോക്ഷമായി സ്ഥിരീകരിച്ച് ഡിജിപി ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്. ‘ജോലിക്കു വേണ്ടി ഓട്ടം നിര്‍ത്തി, നീതിക്കു വേണ്ടി ഓട്ടം തുടരുന്നു’ എന്നാണ് ജേക്കബ് തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.ചാലക്കുടി മണ്ഡലത്തില്‍ ജോക്കബ് തോമസ് ട്വന്റി20 സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജേക്കബ് തോമസ് സ്ഥാനാര്‍ഥിയാകുമെന്ന് ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്ബും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ ജേക്കബ് തോമസ് സര്‍വീസില്‍നിന്നു വിരമിക്കാനുള്ള അപേക്ഷ ചീഫ് സെക്രട്ടറിക്ക് കൈമാറി.
ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് 2017 ഡിസംബറില്‍ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ് തിരുന്നു. ആറു മാസത്തിനു ശേഷം സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചപ്പോള്‍ സര്‍ക്കാര്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിനായിരുന്നു രണ്ടാമത്തെ സസ്‌പെന്‍ഷന്‍. തുറമുഖ ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്ന കേസില്‍ മൂന്നാമതും സസ്‌പെന്‍ഡ് ചെയ്തു.സസ്‌പെന്‍ഷനില്‍ തുടരുന്നതിനിടെയാണ് 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം സ്വയം വിമരമിക്കലിന് അപേക്ഷ നല്‍കിയത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് ഇനിയും ഒന്നരവര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്