മറുപടി തൃപ്തികരമല്ല ! സി എൻ മോഹനനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മാത്യു കുഴൽനാടൻ

അപകീർത്തികരമായ പരാമർശം പിൻവലിച്ച് മാപ്പ് പറയണം എന്നാണ് നോട്ടീസിലൂടെ കുഴൽനാടൻ ആവശ്യപ്പെട്ടത്. ആരോപണം ഉന്നയിച്ചതിന് രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

0

തിരുവനന്തപുരം | അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് നൽകിയ വക്കീൽ നോട്ടീസിന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സി എൻ മോഹനനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. എന്നാൽ വ്യക്തിഹത്യ നടത്തിയിട്ടില്ല എന്ന മറുപടിയാണ് മാത്യു കുഴൽനാടന്റെ വക്കീൽ നോട്ടീസിന് സി എൻ മോഹനൻ നൽകിയത്. മാത്യു കുഴൽനാടന്‍റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞത് മാത്യുവിന്‍റെ ഭൂമിയുടെ കാര്യം മാത്രമാണെന്നും മറുപടിയിൽ പറയുന്നു.

അപകീർത്തികരമായ പരാമർശം പിൻവലിച്ച് മാപ്പ് പറയണം എന്നാണ് നോട്ടീസിലൂടെ കുഴൽനാടൻ ആവശ്യപ്പെട്ടത്. ആരോപണം ഉന്നയിച്ചതിന് രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് 15-ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശം മുൻനിർത്തിയാണ് കുഴൽനാടൻ നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടൻ പങ്കാളിയായ കെഎംഎൻപി ലോ എന്ന നിയമ സ്ഥാപനത്തിന് കൊച്ചി, ഡൽഹി, ബെംഗളൂരു, ഗുവാഹത്തി, ദുബായ് എന്നിവിടങ്ങളിൽ ഓഫീസ് ഉണ്ട്. ഈ ഓഫീസുകൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നു എന്നായിരുന്നു സിഎൻ മോഹനൻ്റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണം നിയമ സ്ഥാപനത്തിന് മാനനഷ്ടവും ധനനഷ്ടവും ഉണ്ടാക്കി എന്നും നോട്ടീസിൽ പറയുന്നുണ്ട്. ഈ നോട്ടീസിന് മറുപടി നൽകവെ ആരോപണം മയപ്പെടുത്തുകയാണ് സി എൻ മോഹനൻ. എന്നാൽ ഈ മറുപടി തൃപ്തികരമല്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നുമാണ് കുഴൽനാടന്റെ നിലപാട്.

You might also like

-