ഗായിക റിമി ടോമി വിവാഹമോചന ഹരജി നല്‍കി.
ഇന്ന് കോടതി ഹരജി പരിഗണിച്ചപ്പോള് റിമി ഹാജരായിരുന്നു.
ഗായിക റിമി ടോമി വിവാഹമോചന ഹരജി നല്‍കി. എറണാകുളം കുടുംബകോടതിയിലാണ് കഴിഞ്ഞ മാസം വിവാഹമോചന ഹരജി നല്‍കിയത്. ഇന്ന് കോടതി ഹരജി പരിഗണിച്ചപ്പോള് റിമി ഹാജരായിരുന്നു. കോടതി നടപടികളുടെ ഭാഗമായി കൗണ്‍സിലിങ്ങിനാണ് ഹാജരായത്. പരസ്പര സമ്മതത്തോടെയാണ് ഭര്‍ത്താവ് റോയ്സുമായി പിരിയുന്നതെന്നാണ് ഹരജിയില്‍ നല്‍കിയിട്ടുള്ളത്. 2008 ലായിരുന്നും റോയസ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.
ഗായിക എന്നതിലപ്പുറം അഭിനയരംഗത്തും റിമി ടോമി ചുവടുവെച്ചിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ജയറാം ചിത്രത്തിലൂടെയായിരുന്നു റിമി അഭിനയരംഗത്തേക്കെത്തുന്നത്.ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്നതാണ് ആദ്യത്തെ ഗാനം.മീശമാധവൻ, വലത്തോട്ടുതിരിഞ്ഞാൽ നാലാമത്തെ വീട്, ഫ്രീഡം,
ചതിക്കാത്ത ചന്തു, കല്യാണക്കുറിമാനം, പട്ടണത്തിൽ സുന്ദരൻ, ഉദയനാണ് താരം, ബസ് കണ്ടക്ടർ, ബൽറാം V/s താരാദാസ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളിൽ റിമി പാടിയിട്ടുണ്ട്. ഇതിന് പുറമെ, അഞ്ച് സുന്ദരികൾ, തിങ്കൾ മുതൽ വെള്ളി വരെ എന്നീ ചിത്രങ്ങളിൽ റിമി വേഷമിട്ടിട്ടുമുണ്ട്