ടെക്സസ്സിൽ ഏർലി വോട്ടിംഗിന് കൂടുതൽ സമയം അനുവദിച്ചു ഗവർണർ

ഒക്ടോബർ 13 മുതൽ 30 വരെയാണ് ഏർലി വോട്ടിംഗിന് സമയം അനുവദിച്ചിരിക്കുന്നത്. അതോടൊപ്പം പോസ്റ്റൽ വോട്ടുകൾ ഇലക്ഷൻ ദിവസം വരെ നേരിട്ട് ഏൽപിക്കുന്നതിനുള്ള അവസരവും അനുവദിച്ചിട്ടുണ്ട്

0

ഓസറ്റിൻ – നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗിന് കൂടുതൽ സമയം അനുവദിക്കുന്നതായി ടെക്സസ്സ് ഗവർണർ ഗ്രേഗ് എമ്പട്ടു ജൂലായ് 27ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.സാധാരണ അനുവദിക്കുന്ന സമയത്തേക്കാൾ ഒരാഴ്ച കൂടുതലാണ് പാൻഡമിക്കിന്റെ പ്രത്യേക സാഹചര്യത്തിൽ വോട്ടർമാർക്ക് നൽകുന്നതെന്നും ഗവർണർ പറഞ്ഞു.

ഒക്ടോബർ 13 മുതൽ 30 വരെയാണ് ഏർലി വോട്ടിംഗിന് സമയം അനുവദിച്ചിരിക്കുന്നത്.
അതോടൊപ്പം പോസ്റ്റൽ വോട്ടുകൾ ഇലക്ഷൻ ദിവസം വരെ നേരിട്ട് ഏൽപിക്കുന്നതിനുള്ള അവസരവും അനുവദിച്ചിട്ടുണ്ട്.ഏർലി വോട്ടിംഗും മെയ്ൽ ബാലറ്റും .കൂടുതൽ വോട്ടർമാർക്ക് തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കുവാൻ അവസരം നൽകുമെന്നാണ് പ്രതീക്ഷ.

ടെക്സസ്സിൽ ഇപ്പോഴും റിപ്പബ്ളിക്കൻ പാർട്ടിക്ക് തന്നെയാണ് മുൻതൂക്കം. നൂറിൽ താഴെ ദിനങ്ങൾ മാത്രം പൊതു തിരഞ്ഞെടുപ്പിന് അവശേഷിക്കേ റിപ്പബ്ളിളിക്കൻ പാർട്ടിയുടെ കോട്ട തകർക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഡമോക്രാറ്റിക് പാർട്ടി നടത്തുന്നത്.ജനപ്രിയ ഗവർണറായി ഗ്രേഗ് എമ്പട്ടു ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്തിരിക്കുന്നത് റിപ്പബ്ളിക്കൻ പാർട്ടിക്ക് അനുകൂല ഘടകമാണ്. അൽഭുത അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ ട്രംപ് ടെക്‌സസ്സിൽ വൻ ഭൂരിപക്ഷം നേടുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

You might also like

-