കിറ്റക്സ് കമ്പനിയിലെ ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിനെ അക്രമിച്ച കേസിൽ പത്ത് പേർ കൂടി പിടിയിൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 174 ആയി

കേസിൽ പേർ പ്രതികളുണ്ടെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനായാണ് തൊഴിലാളികളിൽ നിന്നും പിടിച്ചെടുത്ത മൊബൈലുകളും സിസിടിവിയും പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്ത് പേരെ കൂടി പ്രതി ചേർത്തത്.

0

കൊച്ചി: കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിലെ ഇതരസംസ്ഥാന തൊഴിലാളികൾ ക്രിസ്തുമസ് ദിനത്തിൽ പൊലീസിനെ അക്രമിച്ച സംഭവത്തിൽ പത്ത് പേർ കൂടി പിടിയിൽ. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തൊഴിലാളികൾ മൊബൈലിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതോടെ കേസിൽ അറസ്റ്റിലായവർ പത്ത് പേർ കൂടി പിടിയിൽ ആയി. കേസിൽ പേർ പ്രതികളുണ്ടെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനായാണ് തൊഴിലാളികളിൽ നിന്നും പിടിച്ചെടുത്ത മൊബൈലുകളും സിസിടിവിയും പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്ത് പേരെ കൂടി പ്രതി ചേർത്തത്.

പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്‍റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു സബ് ഇന്‍സ്പക്ടര്‍മാരുടമടങ്ങിയ 19 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. രാത്രിയില്‍ തൊഴിലാളികള്‍ അക്രമം നടത്താനിടയായ സാഹചര്യം, തൊഴിലാളികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എന്നിവ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുകയാണ്. സംഭവത്തില്‍ തൊഴില്‍ വകുപ്പും നടപടി തുടങ്ങി.

അറസ്റ്റിലായവരുടെ മൊബൈൽ ഫോൺ ദൃശ്യങ്ങളിലെ സംഭാഷണങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. പ്രതികൾ മൊബൈലിൽ നിന്നും നീക്കം ചെയ്ത ദൃശ്യങ്ങൾ പോലീസ് വീണ്ടെടുക്കുന്നുണ്ട്. ഇന്നലെ പിടിയിലായ 10 പേരടക്കം ഇതു വരെ 174 തൊഴിലാളികൾ കേസിൽ അറസ്റ്റിലായി. പ്രധാന പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും കൂടുതൽ വിവരങ്ങളും ലഭ്യമാക്കാനുള്ള ശ്രമവും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ജില്ലാ ലേബർ ഓഫീസറോട് തൊഴിൽ വകുപ്പ് റിപ്പോർട്ട് തേടിയിരുന്നു. കിറ്റെക്‌സിലെ തൊഴിലാളികളുടെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ പ്രതികൾ മദ്യം അല്ലാതെ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യം എക്‌സൈസ് വിഭാഗവും അന്വേഷിക്കുന്നുണ്ട്.

You might also like

-