നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു.

കൊറോണ ബാധയെ തുടർന്ന് തൃശ്ശൂരിൽ ചികിത്സയിലായിരുന്നു.

0

തിരുവനന്തപുരം :  നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊറോണ ബാധയെ തുടർന്ന് തൃശ്ശൂരിൽ ചികിത്സയിലായിരുന്നു. കരുണം, പരിണാമം എന്നീ സിനിമകൾക്ക് തിരക്കഥ എഴുതി.
അശ്വത്ഥാമാവ്, ഭ്രഷ്ട്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, പാതാളം, നിഷാദം, എന്തരോ മഹാനുഭാവുലു, ആര്യാവർത്തംസ അമൃതസ്യ പുത്ര എന്നിവയാണ് അദ്ദേഹത്തിന്റെ നോവലുകൾ. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന സിനിമയുടെ തിരക്കഥയ്ക്ക് 2000 ൽ അദ്ദേഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മാടമ്പ് ശങ്കരൻ നമ്പൂതിരി. 1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത് പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.പത്തോളം സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഗ്‌നിനക്ഷത്രം, കാറ്റുവന്നു വിളിച്ചപ്പോൾ, കരുണം, അഗ്‌നിസാക്ഷി, ചിത്രശലഭം, ദേശാടനം, ആറാംതമ്പുരാൻ തുടങ്ങിയവയാണ് സിനിമകൾ. 2001 ൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു

You might also like

-