വിനോദയാത്രയ്‌ക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം റൊമാന്റിക് ഫോട്ടോ ഷൂട്ട് നടത്തിയ അധ്യാപികയെ സസ്‌പെൻഡ് ചെയ്തു
ഫോട്ടോകളിൽ, വിദ്യാർത്ഥിയും പ്രധാന അധ്യാപികയും ദമ്പതിമാരെപോലെ രീതിയിൽ പോസ് ചെയ്യുന്നത് കാണാം. വിദ്യാർത്ഥി അധ്യാപികയുടെ കവിളിൽ ചുംബിക്കുന്നതും അവരുടെ സാരി വലിക്കുന്നതും കാണാം. വിദ്യാർത്ഥി ടീച്ചറെ കൈകളിൽ ഉയർത്തുന്നതും ദൃശ്യങ്ങളിൽ ഉണ്ട് .പ്രധാനാധ്യാപിക വിദ്യാർത്ഥിയെ കെട്ടിപ്പിടിച്ച് പ്രണയ പരവശയായി ചുംബിക്കുന്നതും വീഡിയോയിൽ കാണാം.
ബെംഗളൂരു | വിനോദയാത്രയ്‌ക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം നാൽപ്പത്തിരണ്ടുകാരിയായ പ്രധാനാധ്യാപികയുടെ ‘റൊമാന്റിക് ഫോട്ടോഷൂട്ട് വയറൽ ആയതോടെ അധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്‌പെൻഡ് ചെയ്തു .കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിലെ ചിന്താമണി താലൂക്കിലെ മുരുകമല്ല ഗവൺമെന്റ് ഹൈസ്‌കൂൾ പ്രധാനാധ്യാപികയായ 42കാരിയെയാൻ സ്‌കൂൾ വിനോദയാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയതിന് സസ്‌പെൻഡ് ചെയ്തത്
സ്‌കൂൾ യാത്രയ്ക്കിടെ പ്രധാന അധ്യാപിക വിദ്യാർത്ഥിയുമായി റൊമാന്റിക് ഫോട്ടോ കഴിഞ്ഞ രണ്ട് ദിവസമായി വൈറലായിരുന്നു.
ഫോട്ടോകളിൽ, വിദ്യാർത്ഥിയും പ്രധാന അധ്യാപികയും ദമ്പതിമാരെപോലെ രീതിയിൽ പോസ് ചെയ്യുന്നത് കാണാം. വിദ്യാർത്ഥി അധ്യാപികയുടെ കവിളിൽ ചുംബിക്കുന്നതും അവരുടെ സാരി വലിക്കുന്നതും കാണാം. വിദ്യാർത്ഥി ടീച്ചറെ കൈകളിൽ ഉയർത്തുന്നതും ദൃശ്യങ്ങളിൽ ഉണ്ട് .പ്രധാനാധ്യാപിക വിദ്യാർത്ഥിയെ കെട്ടിപ്പിടിച്ച് പ്രണയ പരവശയായി ചുംബിക്കുന്നതും വീഡിയോയിൽ കാണാം.
ഫോട്ടോ ഷൂട്ടിന്റെ വീഡിയോ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ചിന്താമണി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉമാദേവി സ്‌കൂളിലെത്തി വിനോദ യാത്രക്ക് പോയ സഹ അധ്യാപകരെയും വിദ്യാർത്ഥികളെയും ജീവനക്കാരെയും ചോദ്യം ചെയ്തുമൊഴിയെടുത്തിരുന്നു .സ്‌കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും ഡിസംബർ 22 മുതൽ 25 വരെ ഹൊറനാട്, ധർമസ്ഥല, യാന തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിദ്യാഭ്യാസ ടൂർ പോയെന്നും അപ്പോഴാണ് സംഭവം നടന്നതെന്നും പറയപ്പെടുന്നുവെന്നും ഉമാദേവി പറഞ്ഞു.
“വൈറലായ ഫോട്ടോകൾ മറ്റൊരു വിദ്യാർത്ഥി എടുത്തതാണ്. രണ്ട് വിദ്യാർത്ഥികളും പ്രധാന അധ്യാപികയും ഒഴികെ മറ്റൊരു ജീവനക്കാരനോ വിദ്യാർത്ഥിയോ സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ല, ”അവർ കൂട്ടിച്ചേർത്തു.ബിഇഒയുടെ ശുപാർശ പ്രകാരം വിദ്യാഭ്യാസ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പി.ബൈലാഞ്ജനപ്പയാണ് ഇവരെ വകുപ്പുതല അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് ഉത്തരവിറക്കിയത്.