തൊടുപുഴ നഗരസഭ മുസ്ലീം ലീഗ് പിന്തുണയോടെ എൽ.ഡി.എഫ് ഭരണം പിടിച്ചു

കോൺഗ്രസ് 6, മുസ്ലിം ലീഗ് 6, കേരളാ കോൺഗ്രസ് 1 എന്നിങ്ങനെയാണ് UDF ലെ കക്ഷി നില. എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്. കോൺഗ്രസിൽനിന്ന് കെ.ദീപക്കും മുസ്ലീംലീഗിൽനിന്ന് എം.എ.കരീമുമാണ് മത്സരിച്ചത്.

0

തൊടുപുഴ| നഗരസഭയിൽ മുസ്ലീം ലീഗ് പിന്തുണയോടെ എൽ.ഡി.എഫ് ഭരണം പിടിച്ചു. സി.പി.എമ്മിൻ്റെ സബീന ബിഞ്ചു നഗരസഭാ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. സബീന ബിഞ്ചുവിന് 14 വോട്ട് ലഭിച്ചു. അഞ്ച് ലീഗ് കൗൺസിലർമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. കോൺഗ്രസിലെ കെ. ദീപക്കിന് 10 വോട്ടാണ് ലഭിച്ചത്.

കോൺഗ്രസ് 6, മുസ്ലിം ലീഗ് 6, കേരളാ കോൺഗ്രസ് 1 എന്നിങ്ങനെയാണ് UDF ലെ കക്ഷി നില. എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്. കോൺഗ്രസിൽനിന്ന് കെ.ദീപക്കും മുസ്ലീംലീഗിൽനിന്ന് എം.എ.കരീമുമാണ് മത്സരിച്ചത്. നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ യു ഡി എഫിൽ ഉടലെടുത്ത ഭിന്നതയാണ് എൽഡിഎഫിന് ഭരണം ഉറപ്പിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസും, ലീഗും മത്സരിക്കാൻ ഇരുപാർട്ടികളും സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്തു. ചർച്ചയിൽ സമവായമായില്ലാതായതോടെ നഗരസഭയ്ക്ക് മുന്നിൽ മുസ്ലിം ലീഗ് – കോൺഗ്രസ് സംഘർഷം ഉണ്ടായി. മുന്നണി സമവായങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് വാക്കേറ്റം ഉണ്ടായത്. 16 മാസം മാത്രമാണ് അവശേഷിക്കുന്ന ഭരണകാലാവധി.


അതേസമയം തൊടുപുഴ നഗരസഭയ്ക്ക് മുന്നിൽ മുസ്ലിം ലീഗ് – കോൺഗ്രസ് സംഘർഷം. തൊടുപുഴ നഗരസഭാ ചെയർമാൻ തെരെഞ്ഞെടുപ്പമായി ബന്ധപ്പെടാണ് സംഘർഷം ഉണ്ടായത്. മുന്നണി സമവായങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് വാക്കേറ്റം ഉണ്ടായത്.
ആദ്യ റൗണ്ടിൽ എല്ഡിഎഫിനാണ് മുൻ‌തൂക്കം. കോൺഗ്രസും ലീഗും രണ്ടു സ്ഥാനാർഥികളെ നിർത്തിയായിരുന്നു മത്സരം. നിലവിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. മുന്നണി മര്യാദ മറികടന്നുവെന്ന് ആരോപിച്ച് നഗരസഭയ്ക്ക് മുന്നിലാണ് വാക്കേറ്റം ഉണ്ടായത്.കോൺഗ്രസിൽനിന്ന് കെ.ദീപക്കും മുസ്ലീംലീഗിൽനിന്ന് എം.എ.കരീമുമാണ് അവരവരുടെ പാർലമെന്ററി പാർട്ടികൾ തിരഞ്ഞെടുത്തിരിക്കുന്നത്. കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്ന് ചെയർമാനായിരുന്ന സനീഷ് ജോർജ് രാജിവെച്ചതിനാലാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നത്.

You might also like

-