തമിഴ്‌നാട് ജലവിഭവ മന്ത്രി ഉൾപ്പെടെ അഞ്ച് മന്ത്രിമാർ നാളെ മുല്ലപ്പെരിയാറിൽ
മിഴ്‌നാട് ജലവിഭവ മന്ത്രി തിരു ദുരൈ മുരുകൻ ഉൾപ്പടെയുള്ളവരാണ് നാളെ സന്ദർശനത്തിനെത്തുക
തമിഴ്‌നാട് ജലവിഭവ മന്ത്രി ഉൾപ്പെടെ അഞ്ച് മന്ത്രിമാർ നാളെ മുല്ലപെരിയാർ സന്ദേർശിക്കും. തമിഴ്‌നാട് ജലവിഭവ മന്ത്രി തിരു ദുരൈ മുരുകൻ ഉൾപ്പടെയുള്ളവരാണ് നാളെ സന്ദർശനത്തിനെത്തുക.
മുല്ലപ്പെരിയാറിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനാണ് സന്ദർശനം. മന്ത്രിതല ചർച്ചകളും നടത്തും. കുമളി ചെക്ക്‌പോസ്റ്റ് വഴിയാണ് മന്ത്രിമാരുടെ സംഘം കേരളത്തിലേക്ക് എത്തുക. അതിനു ശേഷം തേക്കടിയിൽ നിന്ന് ബോട്ടുമാർഗം മുല്ലപ്പെരിയാറിലേക്ക് പുറപ്പെടും.