മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാട് വീണ്ടും സുപ്രീം കോടതിയിൽ
മരം മുറിക്ക് നൽകിയ അനുമതി പുനസ്ഥാപിക്കാൻ നിർദേശം നൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് അനുമതി തേടി തമിഴ്‌നാട് സുപ്രിംകോടതിയിൽ. മരം മുറിക്ക് നൽകിയ അനുമതി പുനസ്ഥാപിക്കാൻ നിർദേശം നൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. കേരളം ഉത്തരവ് റദ്ദാക്കിയത് തമിഴ്‌നാട് ചൂണ്ടിക്കാട്ടി.
ഇടക്കാല അപേക്ഷ എന്ന രീതിയിലാണ് തമിഴ്‌നാട് അപേക്ഷ സമർപ്പിച്ചത്.മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്കുള്ള തടസം നീക്കണം. വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.